'കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി ദവാത്സല്യം പദ്ധതി വ്യാപിപ്പിക്കും'

Kerala, Kannur, Childrens, Chief Minister, Oommen Chandy, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കണ്ണൂര്‍: കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി കണ്ണൂരില്‍ നടപ്പിലാക്കുന്ന ഭവാത്സല്യം' പദ്ധതി സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഭവാത്സല്യം' പദ്ധതിയുടെ മാര്‍ഗ്ഗരേഖ പയ്യാന്പലം ഗസ്റ്റ് ഹൗസില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വത്തിന് ആദ്യം സമൂഹ മനസാക്ഷിയാണ് ഉണരേണ്ടത്. സ്‌നേഹവും കരുതലും ചേര്‍ന്നതാണ് ഭവാത്സല്യം'.

കണ്ണൂര്‍ ജില്ലയ്ക്ക് വേണ്ടി രൂപംകൊടുത്തതാണെങ്കിലും ഇത് സംസ്ഥാനതലത്തില്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് സാമൂഹ്യക്ഷേമ മന്ത്രി എം.കെ. മുനീറുമായി സംസാരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് രൂപം നല്കിയ പദ്ധതിയായ ഭനിര്‍ഭയ'യുടെ പേരില്‍ കേന്ദ്ര ബഡ്ജറ്റില്‍ 1000 കോടി രൂപ നീക്കിവച്ചത് സംസ്ഥാനത്തിന് ലഭിച്ച അംഗീകാരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നടി സനുഷ മാര്‍ഗ്ഗരേഖ ഏറ്റുവാങ്ങി. എം.എല്‍.എമാരായ എ.പി അബ്ദുള്ളക്കുട്ടി, അഡ്വ. സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ.എ സരള, ജില്ലാ കളക്ടര്‍ രത്തന്‍ കേല്‍ക്കര്‍, സബ് കളക്ടര്‍ ടി.വി. അനുപമ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Kerala, Kannur, Childrens, Chief Minister, Oommen Chandy, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post