ചക്കരക്കല്‍: സി. ഐ.ടി.യു ദേശീയ സമ്മേളനത്തിന്റെ ഭാഗമായി സ്ഥാപിച്ച പ്രചരണബോര്‍ഡുകളും കൊടിമരവും കൊടികളും പൊലിസ് നീക്കം ചെയ്തതില്‍ പ്രതിഷേധിച്ച് സി.പി.എം- സി.ഐ.ടി.യു നേതാക്കള്‍ പൊലിസ് സ്‌റ്റേഷനില്‍ കുത്തിയിരുപ്പ് സമരം നടത്തി.
സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.കെ രാഗേഷ്, സി. ഐ. ടി. യു അഞ്ചരക്കണ്ടി ഏറിയാ സെക്രട്ടറി പി. ചന്ദ്രന്‍, കെ.ടി ഭാസ്‌കരന്‍, സി. പി നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തിങ്കളാഴ്ച രാവിലെ ചക്കരക്കല്‍ പൊലിസ് സ്‌റ്റേഷനില്‍ കുത്തിയിരുപ്പ് സമരം നടത്തിയത്.

കാഞ്ഞിരോട്, തിലാന്നൂര്‍ മേഖലകളില്‍ റോഡരികില്‍ സ്ഥാപിച്ച ബോര്‍ഡുകളും കൊടിതോരണങ്ങളുമാണ് ഞായറാഴ്ച്ച രാത്രി പൊലിസ് നീക്കം ചെയ്തത്. നേരത്തെയുളള ധാരണയ്ക്കു വിരുദ്ധമായി പൊലിസ് ഏകപക്ഷീയമായി നടപടി സ്വീകരിച്ചുവെന്ന് നേതാക്കള്‍ ആരോപിച്ചു.
Keywords: Kerala, Kannur, Chakkarackal, CPM, CITU, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment