'പച്ചതേങ്ങ സംഭരിക്കുന്നതിന് മുമ്പ് തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് ആനുകൂല്യം അനുവദിക്കണം'

Kerala, Kannur, Coconut, march, rally, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

കണ്ണൂര്‍: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് തെങ്ങുകയറ്റ തൊഴിലാളികളോട എന്തെങ്കിലും അനുഭാവം ഉണ്ടെങ്കില്‍ പച്ചതേങ്ങ സംഭരണം ആരംഭിക്കുന്നതിന് മുമ്പ് തെങ്ങ് കയറ്റ തൊഴിലാളികള്‍ക്ക് ആനുകൂല്യം നല്‍കണമെന്ന് കേരള തെങ്ങ് കയറ്റ തൊഴിലാളി യൂണിയന്‍ സംസ്ഥാനപ്രസിഡന്റ് എം. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കേരള തെങ്ങ് കയറ്റ തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തില്‍ തൊഴിലാളികള്‍ നടത്തിയകലക്ടറേറ്റ് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡണ്ട് വത്സന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ടി ഭാസ്‌കരന്‍, ദിവാകരന്‍കുറ്റിയാട്ടൂര്‍, എന്‍.കെ സുരേന്ദ്രന്‍, ഐ.കെ ബാബു, രാജന്‍ പാപ്പിനിശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. മഠത്തില്‍ ലക്ഷ്മണന്‍, ടി.കെ ദാമോദരന്‍, എം. രത്‌നാകരന്‍, സി. രാഗേഷ്, ടി.സുധീര്‍കുമാര്‍, ബൈജി, രാജന്‍ പാത്തിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Keywords: Kerala, Kannur, Coconut, march, rally, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post