അതുല്യം'സമഗ്ര തുടര്‍വിദ്യാഭ്യാസ പദ്ധതിക്ക് എട്ടിന് തുടക്കമാകും

Kerala, Kannur, education, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെയും സാക്ഷരതാ മിഷന്റെയും നേതൃത്വത്തിലുള്ള ഭഅതുല്യം'സമഗ്ര തുടര്‍വിദ്യാഭ്യാസ പദ്ധതിക്ക് എട്ടിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടക്കംകുറിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ.എ സരള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വിദ്യാഭ്യാസ സര്‍വെ, സാക്ഷരത തുല്യതാ പഠനം, തൊഴില്‍ പരിശീലനം, ബോധവത്ക്കരണം, കന്പ്യൂട്ടര്‍ സാക്ഷരത, തുടര്‍വിദ്യാഭ്യാസ കലോത്സവം, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍തീരദേശവാസികള്‍, പട്ടികജാതിവര്‍ഗ്ഗക്കാര്‍ എന്നിവര്‍ക്ക് പ്രത്യേക വിദ്യാഭ്യാസ പരിപാടികള്‍ എന്നിവയാണ് ഇതിലൂടെ നടപ്പിലാക്കുക. 201314 സാന്പത്തിക വര്‍ഷം ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ 72,72,200 രൂപ പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ട്. സമഗ്ര വിദ്യാഭ്യാസ സര്‍വ്വെയായിരിക്കും ആദ്യഘട്ടം.

ജില്ലയിലെ സാക്ഷരാതാ ശതമാനം 95.41 ആണെങ്കിലും ഇപ്പോഴും 1,03,786 പേര്‍ നിരക്ഷരരാണ്. ഇവരെ കണ്ടെത്തി സാക്ഷരരാക്കുന്നതിനുള്ള പ്രവര്‍ത്തനമായിരിക്കും അടുത്തത്. ഇതോടൊപ്പം പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാത്തവരും സ്‌കൂളില്‍ നിന്ന് കൊഴിഞ്ഞുപോയവരുമായവരെ കണ്ടെത്തി തുല്യത ക്‌ളാസുകള്‍ നല്കും. ശാരീരികമാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും പട്ടികജാതിവര്‍ഗ്ഗക്കാര്‍ക്കും തീരദേശ ചേരി നിവാസികള്‍ക്കും വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും നല്കും.

ആറളത്ത് രണ്ടേക്കര്‍ സ്ഥലം തുടര്‍വിദ്യാഭ്യാസ പരിപാടിക്കാടി ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുന്നുണ്ട്. ഇതോടെ പദ്ധതി മെച്ചപ്പെട്ട രീതിയില്‍ നടപ്പിലാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ പി.പി. സിറാജ് പറഞ്ഞു. പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം സിറാജില്‍ നിന്ന് കോപ്പി ഏറ്റുവാങ്ങി പ്രൊഫ. കെ.എ സരള നിര്‍വഹിച്ചു. എട്ടിന് രാവിലെ 10.30ന് ചേന്പര്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ലോകവനിതാദിനാചരണം മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. ദേശീയ യുവജന അവാര്‍ഡ് ജേതാവും സാക്ഷരതാ പ്രസ്ഥാനത്തിന് ജീവിതം ഉഴിഞ്ഞുവച്ചവരുമായ കെ.വി. റാബിയ (മലപ്പുറം) ചടങ്ങില്‍ അക്ഷര സന്ദേശം നല്കും. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.കെ. ശ്രീജിത്ത്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഒ. രതി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


Keywords: Kerala, Kannur, education, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post