ബിട്ടി മൊഹന്തിയുടെ വ്യാജസര്‍ട്ടിഫിക്കറ്റ്: കണ്ണൂര്‍സര്‍വ്വകലാശാലയില്‍ പരിശോധന നടത്തി

Kerala, Kannur, Bitti Mohanti, Kannur University, Thliparamba, DYSP, Fake, certificate, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
കണ്ണൂര്‍: ആള്‍മാറാട്ടത്തിലൂടെ ബിട്ടി മൊഹന്തിക്ക് ബിരുദാനന്തര ബിരുദസര്‍ട്ടിഫിക്കറ്റ് ലഭിച്ച കണ്ണൂര്‍ സര്‍വകലാശാലയുടെമാങ്ങാട്ടുപ്പറമ്പിലെ ആസ്ഥാനത്ത് പൊലീസ് പരിശോധന നടത്തി. രാഘവരാജ് എന്ന പേരില്‍ ബിട്ടി മൊഹന്തി എം.ബി. എ യോഗ്യത നേടിയത് ചിന്‍മയ മിഷന് കീഴിലെ കോളേജായ ചാലയിലെ ചിന്‍ടെകില്‍ നിന്നായിരുന്നു. ഹോസ്റ്റലില്‍ താമസിച്ചായിരുന്നു പഠനം. അന്ന് ഹാജരാക്കിയ രേഖകളുടെ ഒറിജിനിലാറ്റി പരിശോധന നടത്തേണ്ടത് സര്‍വകലാശാലയാണെന്നതിനാല്‍ അതു നടത്തിയിരുന്നുവോ എന്നറിയുകയായിരുന്നു തിങ്കളാഴ്ച പൊലീസ് നടത്തിയ റെയ്ഡിന്റെ ഉദ്ദ്യേശം.

രാഘവ് രാജ് എന്നപേരില്‍ പാസ്‌പോര്‍ട്ട് സമ്പാദിച്ച കോഴിക്കാട്ടെ പാസ് പോര്‍ട്ട് ഓഫീസിലും പൊലീസ് ഇന്നലെ പരിശോധന നടത്തിയിട്ടുണ്ട്.ജര്‍മ്മന്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ പരോളിലിറങ്ങി മുങ്ങി ആള്‍മാറാട്ടത്തിലൂടെ ബാങ്ക് ഓഫീസറായ ബിട്ടി മൊഹന്തിയുടെ കേസന്വേഷിക്കുന്ന പൊലീസ് സംഘം ഇന്നലെ രാവിലെ കണ്ണൂരില്‍ യോഗം ചേര്‍ന്നു.

തളിപ്പറമ്പ് ഡി.വൈ. എസ്. പി കെ. എസ് സുദര്‍ശന്‍, സി. ഐമാരായ എ.വി ജോണ്‍, അബ്ദുള്‍ റഹീം, ജോഷി ജോസഫ്, എസ്. ഐമാരായ അനില്‍കുമാര്‍, സുരേശന്‍ , എം. പി ആസാദ്, എന്നിവരും എസ്. പിയുടെസ്‌ക്വാഡ് അംഗങ്ങളായ റാഫി,സജി, ജോര്‍ജ്, രാകേഷ്, സ്‌കറിയ, മനോജ് എന്നിവരുള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി അന്വേഷണസംഘത്തെ പ്രത്യേക ഗ്രൂപ്പുകളാക്കി തരംതിരിച്ച് രാജസ്ഥാന്‍, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവടങ്ങളിലേക്ക് അയക്കാന്‍ കണ്ണൂര്‍ എസ്. പിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ധാരണയായിട്ടുണ്ട്.

Keywords: Kerala, Kannur, Bitti Mohanti, Kannur University, Thliparamba, DYSP, Fake, certificate, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post