നഴ്‌സുമാര്‍ക്ക് പുറകെ അധ്യാപകരും സമരത്തിലേക്ക്

Kerala, Kannur, Teachers, Doctors, Strike, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
അന്യായമായി അധ്യാപകരെ പിരിച്ചുവിടുന്നത് തടയും

കണ്ണൂര്‍: നഴ്‌സുമാര്‍ക്ക് പിന്നാലെ സമരകാഹളവുമായി സ്വകാര്യ മേഖലയിലെ അധ്യാപകരും.
സി.ബി.എസ്. ഇ അണ്‍ എയ്ഡഡ് മേഖലകളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് മിനിമം വേതനം പതിനായിരം രൂപയാക്കണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് അധ്യാപകര്‍ സമരത്തിനിറങ്ങുന്നത്. ഇതിന്റെ ഭാഗമായി രൂപീകരിച്ച കേരള അണ്‍ എയ്ഡഡ് ആന്‍ഡ് പ്രൈവറ്റ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയുടെ കണ്ണൂര്‍ ജില്ലാകമ്മിറ്റി നിലവില്‍ വന്നു.

ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും സംഘടനയ്ക്കു യൂണിറ്റുകള്‍ രൂപീകരിക്കാനും അന്യായമായിഅധ്യാപകരെ സ്‌കൂളുകളില്‍ നിന്നും പുറത്താക്കുന്നതിനെതിരെ ശക്തമായി നേരിടാനും പ്രഥമ ജില്ലാസംഗമം തീരുമാനിച്ചു. സംസ്ഥാനമൊട്ടാകെ സംഘടന രൂപീകരിക്കാനും അണ്‍ എയ്ഡഡ് മേഖലയില്‍ നടക്കുന്ന തൊഴില്‍ ചൂഷണത്തിനെതിരെ സമരം ചെയ്യാനും സംഗമം ആഹ്വാനം ചെയ്തു. സയന്‍സ് പാര്‍ക്കി ല്‍ നടന്ന പരിപാടിയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറിലേറെ അധ്യാപകര്‍ പങ്കെടുത്തു.

തൊഴിലിടങ്ങളില്‍ അനുഭവിക്കുന്ന മാനസികവും സാമ്പത്തികവുമായ വിവിധ ചൂഷണങ്ങളെപ്പറ്റിയും അവകാശനിഷേധങ്ങളെ കുറിച്ചും ചര്‍ച്ചയില്‍ പങ്കെടുത്ത അധ്യാപകര്‍ വിശദീകരിച്ചു. സംഗമം കെ. യു. പി. ടി. ഒ സംസ്ഥാന വൈസ് പ്രസിഡന്റ് എം. ഷാജര്‍ ഖാന്‍ ഉദ്ഘാടനം ചെയ്തു.

അധ്യാപകര്‍ ആത്മാഭിമാനത്തോടെ സംഘടിതശക്തിയായ മുന്നോട്ടുവരുന്ന അവസരത്തില്‍ ഒരു ശക്തിക്കും അവരുടെ അവകാശങ്ങള്‍ ചവുട്ടിമെതിക്കാന്‍ സാധ്യമല്ലെന്ന് ഷാജര്‍ഖാന്‍ പറഞ്ഞു. അവകാശങ്ങള്‍ ചോദിച്ചതിന് ഏതെങ്കിലും അധ്യാപകനെ അന്യായമായി പിരിച്ചുവിടുകയാണെങ്കില്‍ മുഴുവന്‍ സംഘടനാശക്തിയുമുപയോഗിച്ച് നേരിടണമെന്നും അദ്ദേഹം പറഞ്ഞു.

കെ.യു.പി.ടി.ഒ സംസ്ഥാന സെക്രട്ടറി വിദ്യാ ആര്‍. ശേഖര്‍ സംഘടനാവിശദീകരണം നടത്തി. ജില്ലാ, മേഖലാ, സ്‌കൂള്‍ യൂണിറ്റുകള്‍ സംഘടിപ്പിച്ചുകൊണ്ട് മുഴുവന്‍ ജില്ലകളിലും പ്രവര്‍ത്തനം വിപുലീകരിക്കുമെന്ന് വിദ്യാ ആര്‍.ശേഖര്‍ അറിയിച്ചു. ജില്ലാപ്രസിഡന്റ് പ്രീതയുടെ അദ്ധ്യക്ഷതയില്‍ കെ. കെ സുരേഷ്, അനൂപ് എരിമറ്റം, പി.വി ഭാസ്‌കരന്‍, പി.വി ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.

Keywords: Kerala, Kannur, Teachers, Doctors, Strike, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post