കണ്ണൂര്‍: അമ്മയെ പ്രജാപിത ബ്രഹ്മകുമാരി ഈശ്വരീയ വിശ്വവിദ്യാലയത്തില്‍ ചേര്‍ത്തതിന് രാജയോഗിനിക്ക് മകന്റെ മര്‍ദ്ദനം. തളിപ്പറമ്പ് പൂക്കോത്ത് തെരുവിലെ പ്രജാപിത ബ്രഹ്മകുമാരി ഈശ്വരീയ വിശ്വവിദ്യാലയം രാജയോഗിനി പി.വി മിനിക്കാണ് മര്‍ദ്ദനമേറ്റത്. പൂക്കോത്ത് തെരുവിലെ പ്രമോദ് കണ്ടാലറിയുന്ന രണ്ടുപേര്‍ എന്നിവര്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.
പ്രമോദിന്റെ അമ്മ പ്രാര്‍ത്ഥനയ്ക്കായി നിത്യവും വിശ്വവിദ്യാലയത്തില്‍ പോകാറുണ്ടത്രെ. രാജയോഗിനി മിനിയുടെ പ്രേരണകാരണം അമ്മ വീട്ടിലേക്ക് വരാതാവുകയും മട്ടന്നൂരിലെ ബന്ധുവീട്ടിലേക്ക് താമസം മാറ്റുകയും ചെയ്ത വൈരാഗ്യത്തില്‍ കഴിഞ്ഞ ദിവസം വിശ്വവിദ്യാലയത്തിലെത്തിയ പ്രമോദും സുഹൃത്തുക്കളും അതിക്രമിച്ചു അകത്തു കയറി മിനിയെ അസഭ്യം പറയുകയും തലമുടിക്ക് കുത്തിപ്പിടിച്ച് മര്ദ്ദിക്കുകയുമായിരുന്നത്രെ.

Keywords: Kerala, Kannur, Son, Attacked, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment