കണ്ണൂര്‍: അംഗത്വമില്ലാത്ത തന്നെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ നടപടി തിരുത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കാണിച്ച് മണ്ഡലം പ്രസിഡന്റിനെതിരെ യുവാവ് വക്കീല്‍ നോട്ടീസയച്ചു. പുഴാതിയിലെ സി.കെ ദീപേഷാണ് അഡ്വ. ബി. പി ശശീന്ദ്രന്‍ മുഖേനെ പുഴാതി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സി.കെ വിനോദിന് നോട്ടീസ് അയച്ചത്.
ഡി.സി.സി പ്രസിഡന്റ് കെ.സുരേന്ദ്രനെ ഫെയ്‌സ് ബുക്കിലൂടെ അധിക്ഷേപിച്ചുവെന്നാരോപിച്ചാണ് ദീപേഷിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്. ഡി.സി.സി പ്രസിഡന്റായി നിയമിതനായ കെ.സുരേന്ദ്രന് കെ.സുധാകരന്‍ എം. പി ലഡു നല്‍കുന്ന ഫോട്ടോ ആരോ ഫെയ്‌സ് ബുക്കിലിട്ടതിന് അടിക്കുറിപ്പായി സുരേന്ദ്രന്‍ സ്വാര്‍ത്ഥനും വഞ്ചകനുമാണെന്ന് ദീപേഷ് പ്രതികരണം പോസ്റ്റു ചെയ്തതതാണ് പുറത്താക്കാന്‍ കാരണം. നോട്ടീസ് ലഭിച്ച ഉടന്‍ പത്രത്തില്‍ പരസ്യം നല്‍കി തന്നെ പുറത്താക്കിയ നടപടി തിരുത്തണമെന്നും പത്തുലക്ഷം രൂപ മാനനഷ്ടപരിഹാരമായി നല്‍കണമെന്നുമാണ് ദീപേഷ് നോട്ടീസില്‍ ആവശ്യപ്പെട്ടു.

Keywords: Kannur, Kerala, Congress, president, DCC, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment