മട്ടന്നൂര്‍: അനുമതി വാങ്ങാതെ വൈദ്യുതി തൂണ് മാറ്റി സ്ഥാപിച്ച രണ്ട് കെ. എസ്. ഇ.ബി ജീവനക്കാരെ സ്ഥലംമാറ്റി. ശിവപുരം കെ. എസ്. ഇ.ബി സെക്ഷന്‍ ഓഫീസിലെ രണ്ടുപേരെയാണ് സ്ഥലം മാറ്റിയത്. ഒരാളെ ശ്രീകണ്ഠാപുരം സെക്ഷനിലും മറ്റൊരാളെ ചെമ്പേരി സെക്ഷനിലേക്കുമാണ് മാറ്റിയത്.
കഴിഞ്ഞ 20ന് കൊതേരിയിലാണ് സംഭവം. ചില സ്വകാര്യവ്യക്തികളുടെ താത്പര്യപ്രകാരം വാഹനം കടന്നുപോകുന്നതിനു വേണ്ടിയാണ് തൂണുകള്‍ മാറ്റിയതെന്നാണ് ആരോപണം. പരാതിയെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് കമ്പിയും മറ്റുസാധനങ്ങളും പിടിച്ചെടുത്തിരുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.

Keywords: Mattanur, Kannur, Kerala, KSEB, Suspension, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Post a Comment