എം.എല്‍.എ. ഉള്‍പ്പെടെ 514 സി.പി.എം. പ്രവര്‍ത്തകരുടെ പേരില്‍ കേസ്

തളിപ്പറമ്പ്: സി.പി.എം. ജില്ലാ സെക്രട്ടറിയുടെ അറസ്റ്റിനെത്തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ പോലീസ് മൂന്നു കേസ്സെടുത്തു. പോലീസ് സ്റ്റേഷന്‍ ആക്രമിച്ചതിന് ജെയിംസ് മാത്യു എം.എല്‍.എ. ഉള്‍പ്പെടെ അഞ്ഞൂറോളം സി.പി.എമ്മുകാരുടെ പേരിലും കെ.എസ്.ആര്‍.ടി.സി. ബസ് ആക്രമിച്ച് ചില്ല് തകര്‍ത്തതിന് കണ്ടാലറിയാവുന്ന പത്തോളം സി.പി.എമ്മുകാരുടെ പേരിലുമാണ് കേസ്. കോണ്‍ഗ്രസ് ഓഫീസിന്റെ ചില്ലെറിഞ്ഞ് തകര്‍ത്തതിന് 4 സി.പി.എമ്മുകാരുടെ പേരിലും കേസെടുത്തിട്ടുണ്ട്. പോലീസ് സ്റ്റേഷനും കെ.എസ്.ആര്‍.ടി.സി. ബസ്സും അക്രമിച്ചതിനും ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താണ് കേസ്സ്.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post