കണ്ണൂര്‍: നഗരത്തിലെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന പത്രപ്രവര്‍ത്തകരെ അക്രമിസംഘങ്ങളും പോലീസും മര്‍ദിച്ചതില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.സി.രാജഗോപാല്‍, ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായി, ജില്ലാ പ്രസിഡന്റ് കെ.എന്‍.ബാബു, സെക്രട്ടറി സി.കെ.കുര്യാച്ചന്‍ എന്നിവര്‍ പ്രതിഷേധിച്ചു. പോലീസ് മര്‍ദിക്കുന്ന കാര്യം ഉന്നത ഉദ്യോഗസ്ഥനുമായി സംസാരിക്കുന്നതിനിടയിലായിരുന്നു ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായിയെ കൈയേറ്റം ചെയ്തത്. മാധ്യമ പ്രവര്‍ത്തകര്‍ ജോലിക്കിടയില്‍ ആക്രമിക്കപ്പെടുന്നത് ഗൗരവപൂര്‍വ്വം കാണാന്‍ സംഘടനകളും പോലീസും തയ്യാറാകണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടു.
കേരള പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതിഷേധിച്ചു
Unknown
0
Post a Comment