കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പോലീസ് നോട്ടീസ് നല്‍കിയതനുസരിച്ച് ടൗണ്‍ സിഐ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായ ജയരാജനെ ഇവിടെ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ജയരാജനെ പിന്നീട് കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. റിമാന്‍ഡിലായ പി.ജയരാജനെ കണ്ണൂര്‍ സെന്റര്‍ ജയിലിലേക്ക് കൊണ്ടുപോയി.
അതിനിടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം സെക്രട്ടറിയേററിലേക്ക് സി.പി.എം മാര്‍ച്ച് നടത്തും. കണ്ണൂര്‍ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനിലേക്കും മാര്‍ച്ച് നടത്തുമെന്നും പാര്‍ട്ടി കേന്ദ്രങ്ങള്‍ അറിയിച്ചു.
ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ വ്യാപകമായ അക്രമങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
പി.ജയരാജന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച കണ്ണൂര്‍ ജില്ലയില്‍ സി.പി.എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് ഹര്‍ത്താല്‍.
അക്രമ സാധ്യത കണക്കിലെടുത്ത് ജില്ലയിലെ പ്രധാന മേഖലകളിലെല്ലാം സുരക്ഷാ കര്‍ശനമാക്കിയിട്ടുണ്ട്.

Post a Comment