വായനശാലകള്‍ അക്രമിക്കുന്നവര്‍ക്കെതിരെ നടപടി വേണം- ലൈബ്രറി കൗണ്‍സില്‍

കണ്ണൂര്‍: വായനശാലകളും സാംസ്‌കാരിക സ്ഥാപനങ്ങളും അക്രമിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ലൈബ്രറി കൗണ്‍സില്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
തളിയില്‍ എകെജി വായനശാലയും പരിയാരം കെ സി രാജേഷ് സ്മാരക ലൈബ്രറിയും നിരവധി ക്ലബ്ബുകളും സാമൂഹ്യ വിരുദ്ധര്‍ അക്രമിച്ച് നഷ്ടം വരുത്തിയിരിക്കുകയാണ്. പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമാണ് ഓരോ കേന്ദ്രത്തിലും ഉണ്ടായിരിക്കുന്നത്. അമൂല്യമായ പുസ്തകങ്ങളും രേഖകളും നശിപ്പിക്കുകയാണ്. അക്രമികളെ അറസ്റ്റ് ചെയ്യാനും ഇവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും ജില്ലാ ഭരണാധികാരികള്‍ തയ്യാറാവണം. അത്തരം അക്രമികള്‍ക്കെതിരെ മുഴുവന്‍ സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്ത് വരണമെന്ന് ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്‍ര് കവിയൂര്‍ രാജഗോപാലനും സെക്രട്ടറി പി കെ ബൈജുവും അഭ്യര്‍ത്ഥിച്ചു. അക്രമികള്‍ തകര്‍ത്ത തളിയില്‍ എകെജി സ്മാരക വായനശാല ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു, തളിപറമ്പ് താലുക്ക് സെക്രട്ടറി വൈക്കത്ത് നാരായണന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം ഇ പി ദാമോദരന്‍ നമ്പ്യാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post