കണ്ണൂര്‍: മുസ്ലിംലീഗ് ജില്ലാ ആക്ടിംഗ് പ്രസിഡന്റായി മുന്‍ എംഎല്‍എ കെ.എം. സൂപ്പിയെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിയമിച്ചു. ജില്ലാ പ്രസിഡന്റായിരുന്ന വി.കെ. അബ്ദുള്‍ഖാദര്‍ മൗലവി സംസ്ഥാന വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണു നിലവിലെ മുതിര്‍ന്ന ജില്ലാ വൈസ് പ്രസിഡന്റായ സൂപ്പിയെ താല്‍ക്കാലികമായി നിയമിച്ചത്. സൂപ്പി ദീര്‍ഘകാലം പെരിങ്ങളം മണ്ഡലം പ്രസിഡന്റായിരുന്നു. 1970 ലും 1999 ലും പെരിങ്ങളം എംഎല്‍എയായിരുന്നു. ദീര്‍ഘകാലം പാനൂര്‍ പഞ്ചായത്ത് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിരുന്നു.
കെ.എം. സൂപ്പി ലീഗ് ആക്ടിംഗ് ജില്ലാ പ്രസിഡന്റ്
Unknown
0
Post a Comment