കണ്ണൂര്‍: മതസൗഹാര്‍ദത്തിനു മാതൃകയായി ക്രൈസ്തവ ദേവാലയത്തില്‍ ഇഫ്താര്‍ സംഗമം. പീസ് ഫോറത്തിന്റെയും കണ്ണൂര്‍ സാംസ്കാരിക വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ മേലേചൊവ്വ സെന്റ്ഫ്രാന്സിസ് ദേവാലയ ഓഡിറ്റോറിയത്തില്‍ ഒരുക്കിയ സമൂഹ നോമ്പുതുറയാണു മാതൃകയായത്. ആകാശവാണി സ്റ്റേഷന് ഡയക്ടര്‍ കെ. ബാലകൃഷ്ണന് സംഗമം ഉദ്ഘാടനം ചെയ്തു. പീസ് ഫോറം ചെയര്മാന് ഫാ. സ്കറിയ കല്ലൂര്‍ അധ്യക്ഷതവഹിച്ചു. ഫാ. വിനോദ് മങ്ങാട്ടില്‍, ഡോ. പ്രഭാകരന് പഴശി, സി.എച്ച്. അബൂബക്കര്‍ ഹാജി, പി. തങ്കമണി, ഷാജു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
ക്രൈസ്തവ ദേവാലയത്തില്‍ ഇഫ്താര്‍ സംഗമം
Unknown
0
Post a Comment