കണ്ണൂര്‍ : പുതിയതെരു പള്ളിക്കുളത്തിനടുത്ത് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 25 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കൊയ്‌ലി, എ കെ ജി, ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടാമ്പള്ളിയിലെ ഹാദിയാസില്‍ ടി കെ മഹമൂദ് (53), കൊളച്ചേരിയിലെ പുതിയപുരയില്‍ ഷബ്‌ന (31), പുതിയതെരുവിലെ വെങ്കിടേഷ് (29), ബസ് ഡ്രൈവര്‍ കണ്ടകൈയിലെ കേളോത്ത് മധു (24), പുതിയതെരുവിലെ ചിറക്കല്‍ രാജേന്ദ്രന്‍ (35), കമ്പിലെ തിട്ടയാല്‍ പ്രഭാവതി (44), കാട്ടാമ്പള്ളിയിലെ പി ഉണ്ണി (36), എറണാകുളത്തെ പ്ലാപറമ്പില്‍ ശശി (49), പുതിയ തെരുവിലെ ലക്ഷ്മി (35), കയരളത്തെ സബര്‍മതിയില്‍ രാജന്‍ (49), കണ്ടകൈയിലെ ചാലങ്കോട്ട് കുഞ്ഞിരാമന്‍ (63), നണിയൂര്‍ നമ്പ്രത്തെ കേട്ടില്‍ സുകന്യ (53), അരിമ്പ്രയിലെ വെള്ളവളപ്പില്‍ ബാലന്‍ (69), ലോറി ഡ്രൈവര്‍ മുണ്ടേരിയിലെ ആയൂബ് (45), ബസ് കണ്ടക്ടര്‍ രവി (35), നണിയൂര്‍ നമ്പ്രത്തെ കെ പി സക്കീര്‍ (41) എന്നിവരെ കൊയ്‌ലി ആശുപത്രിയിലും നാറാത്തെ പ്രദീപന്‍സ് ഹൗസിലെ പ്രമോദ് (31), കാട്ടാമ്പള്ളിയിലെ വായാച്ചാല്‍ റിഷാദ് (24), കയത്തും ചെക്യാട്ട് കാവിനടുത്ത അമ്പിളിയില്‍ കൃഷ്ണന്‍ (52) എന്നിവരെ എ കെ ജി ആശുപത്രി നാറാത്തെ സനല്‍ (29), ജില്ലാ ആശുപത്രിയിലെ ജീവനക്കാരനായ ജിനേഷ് (22), ബീഹാര്‍ സ്വദേശി ധര്‍മന്‍ (25) എന്നിവരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബസ്സും ലോറിയും കൂട്ടിയിടിച്ച് 25 പേര്‍ക്ക് പരിക്ക്
Unknown
0
Post a Comment