യൂത്ത് ലീഗ് ജില്ലാ പ്രചാരണ കാമ്പയിന്‍ 22ന് തുടങ്ങും

ഇരിട്ടി:യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ ഒരുമാസത്തെ പ്രചാരണ കാമ്പയിന്‍ 22ന് ഇരിട്ടിയില്‍ തുടങ്ങും. കരുണയുള്ള യുവജനത സമൂഹത്തിന്റെ പ്രാര്‍ഥന എന്ന മുദ്രവാക്യം ഉയര്‍ത്തി നടത്തുന്ന കാമ്പയിനില്‍ നിര്‍ധനരായ വൃക്കരോഗികള്‍ക്ക് ചികിത്സ, റമസാന്‍ റിലീഫ് പ്രവര്‍ത്തനം, യുവാക്കളെ നന്മയിലേക്ക് നയിക്കുന്നതിനുള്ള ബോധവത്കരണപരിപാടികള്‍ എന്നിവ നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 22ന് വൈകിട്ട് മൂന്നിന് ഇരിട്ടി ഫാല്‍ക്കന്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി യൂത്ത് ലീഗ് സംസ്ഥന ജന. സെക്രട്ടറി സി.കെ.സുബൈര്‍ ഉദ്ഘാടനം ചെയ്യും. എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ.ഫിറോസ് മുഖ്യാതിഥിയാകും. ആഗസ്ത് 20ന് കാമ്പയിന്‍ തളിപ്പറമ്പില്‍ സമാപിക്കുമെന്ന് ഭാരവാഹികളായ നസീര്‍ നെല്ലൂര്‍, വി.എന്‍.മുഹമ്മദ്, സമീര്‍ പുന്നാട്, ടി.മഹബൂബ്, സക്കറിയ പാറയില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post