കണ്ണൂര്‍: ദീര്‍ഘദൂര ട്രെയിനുകള്‍ ചോരുന്നതിന് പുറമെ പാസഞ്ചര്‍ ട്രെയിനുകളും ചോരുന്നു. കണ്ണൂര്‍- കോഴിക്കോട്, കണ്ണൂര്‍-ചെറുവത്തൂര്‍ പാസഞ്ചറുകളിലെ പല ബോഗികളിലും ചോരുന്നത് കാരണം യാത്രക്കാര്‍ ദുരിതത്തിലായി. കുട പിടിച്ചാണ് യാത്രക്കാര്‍ ട്രെയിന്‍ യാത്ര ചെയ്യുന്നത്.
പല ദീര്‍ഘദൂര ട്രെയിനുകളും ചോരുന്നത് നേരത്തെ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. പലപ്പോഴും റെയില്‍വെ ജീവനക്കാരും യാത്രക്കാരും തമ്മിലുള്ള പ്രശ്‌നത്തിന് ഇത് വഴി വെക്കുന്നു. പല റൂട്ടിലും അറ്റകുറ്റപണിക്കായി മാറ്റിയ ബോഗികളാണ് പലപ്പോഴും മലബാര്‍ ഭാഗത്തേക്ക് കൊണ്ടു വരുന്നത്. മലബാര്‍ മേഖലയോട് റെയില്‍വേ അധികൃതര്‍ കാണിക്കുന്ന അവഗണനയാണ് ഇവിടെയും പ്രതിഫലിക്കുന്നത്.
യാത്രക്കാരുടെ ദുരിതം പരിഹരിക്കുന്നതിന് അടിയന്തര നടപടി കൈകൊള്ളണമെന്ന് റെയില്‍വേ ഡിവിഷന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ പി രാജന് നിവേദനം നല്‍കി. ജില്ലാ സെക്രട്ടറി പി കെ ബൈജു, കെ രാജന്‍, കമലാസുധാകരന്‍ എന്നിവര്‍ നിവേദക സംഘത്തിലുണ്ടായി.

Post a Comment