മലയാളം കുന്നിലെ ബോംബ്: തടിയന്റവിട നസീറിനെ കോടതിയില്‍ ഹാജരാക്കി

തലശ്ശേരി:തീവ്രവാദക്കേസില്‍ പ്രതിയായ കണ്ണൂര്‍ സിറ്റിയിലെ തടിയന്റവിട നസീറിനെ മറ്റൊരു കേസില്‍ തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി.
ബാംഗ്ലൂര്‍ സ്‌ഫോടനശേഷം ബാക്കിവന്ന സ്‌ഫോടകവസ്തുക്കള്‍ ചക്കരക്കല്‍ മലയാളം കുന്നിലെ വീട്ടുപറമ്പില്‍ സൂക്ഷിച്ചെന്ന കേസിലാണ് നസീറിനെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയത്. കേസ് 17ന് വീണ്ടും പരിഗണിക്കും. ഇതേ കേസില്‍ ജൂണ്‍ 30ന് നസീറിനെ കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസില്‍ ഒന്നാം പ്രതിയാണ് നസീര്‍. നാലാം പ്രതി ഗള്‍ഫിലാണ്.
അഞ്ചാം പ്രതി ചക്കരക്കല്ല് സ്വദേശി ഫൈറോസ് കോടതിയില്‍ ഹാജരായി ജാമ്യം നേടി. മറ്റുപ്രതികള്‍ തീവ്രവാദക്കേസില്‍ ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണ്.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post