കളക്ടറേറ്റ് മാര്‍ച്ച്: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: കളക്ടറേറ്റു മാര്‍ച്ചുമായി ബന്ധപ്പെട്ടു പോലീസിനെ ആക്രമിച്ച കേസില്‍ രണ്ടു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പുതിയതെരു സ്വദേശി അഖില്‍ (24), കല്യാശേരി സ്വദേശി ജിതിന്‍ (22) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകുന്നേരം നാലേകാലോടെ കണ്ണൂര്‍ സബ്ജയിലിനടുത്തു വച്ചാണ് ഇരുവരെയും ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. സര്‍ക്കാര്‍ വിദ്യഭ്യാസകച്ചവടം നടത്തുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടു എസ്എഫ്‌ഐ നടത്തിയ കളക്ടറേറ്റു മാര്‍ച്ചില്‍ പോലീസിനെ ആക്രമിക്കുകയും ജലപീരങ്കി വാഹനം കല്ലെറിഞ്ഞു തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തിലാണ് ഇവരെ അറസ്റ്റു ചെയ്തത്. നേരത്തെ എസ്എഫ്‌ഐ നടത്തിയ മറ്റൊരു സമരവുമായി ബന്ധപ്പെട്ടു എസ്പിയുടെ ക്യാമ്പ് ഓഫീസിനു നേരെ കല്ലേറു നടത്തിയത്, മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് എന്നിവയുള്‍പ്പെടെയുള്ള പത്തു കേസുകളിലും ഇവര്‍ പ്രതികളാണെന്നു പോലീസ് പറഞ്ഞു. അറസ്റ്റിലായ ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post