ഏച്ചൂരില്‍ എസ്ഡിപിഐ-സിപിഎം സംഘര്‍ഷം: നാലുപേര്‍ക്കു പരിക്ക്

ചക്കരക്കല്ല്: ഏച്ചൂരിലെ നളന്ദ കോളജിനു സമീപം എസ്ഡിപിഐ-സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. നാലുപേര്‍ക്കു പരിക്കേറ്റു. വെളളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
കോളജില്‍ കാമ്പസ് ഫ്രണ്ട് യൂണിറ്റ് രൂപീകരിക്കുന്നതിനു എസ്ഡിപിഐ പ്രവര്‍ത്തകര്‍ നടത്തിയ ശ്രമമാണു സംഘര്‍ഷത്തില്‍ കലാശിച്ചത്. യൂണിറ്റ് രൂപീകരിക്കുന്നതിനു മുന്നോടിയായി കോളജിനു പുറത്തു യോഗം നടക്കുന്നതിനിടെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്നു എസ്ഡിപിഐ ആരോപിച്ചു. കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരും ബിരുദ വിദ്യാര്‍ഥികളുമായ അമീര്‍, റെനീസ് എന്നിവര്‍ക്കും എസ്ഡിപിഐ പ്രവര്‍ത്തകരായ അന്‍സാര്‍, റഹിം എന്നിവര്‍ക്കുമാണു പരിക്കേറ്റത്.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post