റെയില്‍വേ തത്കാല്‍ ടിക്കറ്റ് ബുക്കിംഗ് സമയത്തില്‍ മാറ്റം

കണ്ണൂര്‍: റെയില്‍വെ തത്കാല്‍ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിലെ സമയക്രമത്തിലെ മാറ്റം ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. രാവിലെ 10 മുതല്‍ 11 വരെയാണ് തത്കാല്‍ ബുക്കിംഗ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുക. ബുക്കിംഗ് സംവിധാനമുള്ള റെയില്‍വേ സ്റ്റേഷനുകളില്‍ തത്കാലിനായി ഈ സമയം പ്രത്യേക കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. കണ്ണൂരില്‍ ആര്‍-വണ്‍ കൗണ്ടറിലാണ് തത്കാല്‍ ബുക്കിംഗ് സംവിധാനം ഒരുക്കിയിട്ടുള്ളത്. നിശ്ചിത സമയത്തിനു ശേഷം തത്കാല്‍ കൗണ്ടറുകള്‍ മറ്റു ടിക്കറ്റ് ബുക്കിംഗ് കേന്ദ്രമായി പ്രവര്‍ത്തിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post