പ്രശാന്ത് ബാബുവിന്‌ രണ്ട് ഗണ്‍മാന്‍മാരുടെ സംരക്ഷണം

കണ്ണൂര്‍: കെ സുധാകരന്‍ എം.പിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ കണ്ണൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പ്രശാന്ത് ബാബുവിന്‌ സര്‍ക്കാര്‍ സംരക്ഷണം ഏര്‍പ്പെടുത്തി. രണ്ട് ഗണ്‍മാന്‍മാരെയാണ്‌ സുരക്ഷയ്ക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്. 

സുധാകരനും പിണറായി വിജയനും പ്രശാന്ത് ബാബുവിന്‌ സം രക്ഷണം നല്‍കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു. അതേസമയം പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കെ സുധാകരനെതിരായ അന്വേഷണം ആരംഭിച്ചു.

ഇന്നലെയാണ്‌ ഇപി ജയരാജനെ വധിക്കാനായി കെ സുധാകരന്‍ ഗൂഡാലോചന നടത്തിയതായി പ്രശാന്ത് ബാബു വെളിപ്പെടുത്തിയത്.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post