തളിപ്പറമ്പ്: കാണാതായ പ്ലസ്ടു വിദ്യാര്‍ഥിയെ കൂട്ടുകാരിയുടെ മുറിയിലെ കട്ടിലിനടിയില്‍നിന്നും പോലീസ് കണ്ടെത്തി. മൂന്നുദിവസം മുമ്പ് കാണാതായതായി രക്ഷിതാക്കള്‍ പരിയാരം പോലീസില്‍ പരാതി നല്‍കിയ വിദ്യാര്‍ഥിയെയാണ് കൂട്ടുകാരിയുടെ വീട്ടിലെ കട്ടിലിനടിയില്‍നിന്നും തളിപ്പറമ്പ് സിഐ എ.വി. ജോണിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്.
ഗായകന്‍ കൂടിയായ പ്ലസ്ടു വിദ്യാര്‍ഥി തിങ്കളാഴ്ചയാണ് കൂട്ടുകാരിയും ഗായികയുമായ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. പുലര്‍ച്ചെ 5.30 ഓടെ തിരിച്ചു പോകാന്‍ ശ്രമിക്കവെ കൂട്ടുകാരിയുടെ അമ്മ ഉറക്കമുണര്‍ന്നതിനാല്‍ കട്ടിലിനടിയില്‍ ഒളിക്കുകയായിരുന്നു.
കട്ടില്‍ വലുപ്പമേറിയതിനാല്‍ വാതില്‍ പൂര്‍ണമായും തുറക്കാന്‍ സാധിക്കുമായിരുന്നില്ല. അതിനാല്‍ കട്ടിലിനടിയില്‍ ഒളിച്ചിരുന്ന പ്ലസ്ടു വിദ്യാര്‍ഥിയെ ആരും കണ്ടില്ല. ഞാന്‍ അവശനിലയിലാണെന്നും എവിടെയാണെന്നറിയില്ലെന്നും കാണിച്ച് കട്ടിലിനടിയില്‍ നിന്നും അമ്മയ്ക്ക് എസ്എംഎസ് അയച്ചതോടെ മകനെ തട്ടിക്കൊണ്ടുപോയതായി കാണിച്ചു രക്ഷിതാക്കള്‍ പരിയാരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ സിഐ എ.വി. ജോണ്‍ നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ഥി വീടിന്റെ അതേ ടവര്‍ ലൊക്കേഷനിലാണെന്നു കണ്ടെത്തി.
വ്യാഴാഴ്ച ഉച്ചയ്ക്കു വീണ്ടും അമ്മയ്ക്ക് അയച്ച എസ്എംഎസില്‍ തന്നെ രക്ഷിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ഇതോടെ സ്ഥലം മനസിലാക്കിയ പോലീസ് കൂട്ടുകാരിയുടെ വീട്ടിലെത്തി കഥാനായകനെ കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയശേഷം ബന്ധുക്കളോടൊപ്പം വിട്ടയച്ചു.

Post a Comment