മാലൂര്‍:പീടികവരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന ആള്‍ സിമന്റ് കട്ടില ദേഹത്തുവീണ് മരിച്ചു. മാലൂര്‍ തോലമ്പ്ര ശാസ്ത്രിനഗറിലെ നാല്പാടി ചാത്തുക്കുട്ടി(82) ആണ് മരിച്ചത്. കഴിഞ്ഞ രാത്രിയില്‍ തോലമ്പ്ര ശാസ്ത്രിനഗറിലെ കടവരാന്തയിലാണ് അപകടം.
കുറേവര്‍ഷങ്ങളായി ഇയാള്‍ കടവരാന്തയിലാണ് ഉറങ്ങിയിരുന്നത്. കടയില്‍ വില്പനയ്ക്കായിവെച്ചിരുന്ന സിമന്റ് കട്ടിളയാണ് ദേഹത്തുവീണത്. വെള്ളിയാഴ്ച രാവിലെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്.
മാലൂര്‍ എസ്.ഐ.യുടെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പരിയാരം മെഡിക്കല്‍കോളേജില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഭാര്യ: വെള്ളുവക്കണ്ടി മാതു. മക്കള്‍: ചന്ദ്രി, കമലം, കാഞ്ചന, പരേതനായ മോഹനന്‍. മരുമക്കള്‍: ഗോവിന്ദന്‍, പദ്മനാഭന്‍.

Post a Comment