പാനൂര്‍: മുസ്‌ലിം ലീഗ് നേതാവും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന കടവത്തൂരിലെ തടത്തില്‍ സി.എച്ച്.അബൂബക്കര്‍ മാസ്റ്റര്‍ (86) നിര്യാതനായി. മുസ്‌ലിം ലീഗ് തലശ്ശേരി താലൂക്ക് സെക്രട്ടറിയും പെരിങ്ങളം മണ്ഡലം വൈസ് പ്രസിഡന്റുമായിരുന്നു. ദീര്‍ഘകാലം മുസ്‌ലിം ലീഗ് തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായിരുന്നു. തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് ഭരണസമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കടവത്തൂര്‍വെസ്റ്റ് യു.പി.സ്‌കൂള്‍ റിട്ട. അധ്യാപകനാണ്. 'ചന്ദ്രിക' കടവത്തൂര്‍ ലേഖകനായും പ്രവര്‍ത്തിച്ചിരുന്നു.
കടവത്തൂരിലെ അസ്‌റത്തുല്‍ ഇസ്‌ലാംസംഘം സ്ഥാപകനാണ്. ദീര്‍ഘകാലം സെക്രട്ടറി ആയിരുന്നു. വടക്കെ മലബാറിലെ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ സംഘാടകനും നേതൃത്വനിരയിലെ പ്രമുഖനും ആയിരുന്നു.
ഭാര്യ: പരേതയായ കുഞ്ഞിപ്പാത്തു ഹജ്ജുമ്മ. മക്കള്‍: സുബൈദ, സൈനബ, ആയിഷ, മുഹമ്മദലി (ദുബായ്), മറിയം, അലീമ, മുഹമ്മദ് അശ്‌റഫ് (അധ്യാപകന്‍, കടവത്തൂര്‍ വെസ്റ്റ് യു.പി.), നസീമ. മരുമക്കള്‍: കുഞ്ഞമ്മദ്, അബൂബക്കര്‍, മുഹമ്മദ്, കൊറ്റുമ്മല്‍ മുഹമ്മദ്, അബ്ദുള്ള, കെ.എം.അബ്ദുള്ള, ജമീല, ഹബീബ (അധ്യാപിക, കടവത്തൂര്‍ വെസ്റ്റ് യു.പി.).

إرسال تعليق