രാജ്യത്തെ നിയന്ത്രിക്കുന്നത് കുത്തക മുതലാളിമാര്‍ : പി കെ ശ്രീമതി

കണ്ണൂര്‍ : രാജ്യത്ത് മര്‍മ പ്രധാന മേഖലകള്‍ നിയന്ത്രിക്കുന്നത് കുത്തകമുതലാളിമാരാണെന്ന് സി.പി.എം കേന്ദ്രകമ്മറ്റി അംഗം പി.കെ. ശ്രീമതി. വിലക്കയറ്റം കാരണം സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ല. കുത്തക മുതലാളിമാര്‍ക്ക് ലാഭം കൊയ്യാനുള്ള അവസരം ഉണ്ടാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഓരോ മണ്ഡലത്തിലും അഞ്ച് കോടിയോളും രൂപയാണ് കോണ്‍ഗ്രസുകാര്‍ ചെലവഴിക്കുന്നതെന്നും ഇത് എവിടെനിന്ന് വന്നതാണെന്ന് അന്വേഷിക്കണമെന്ന് വിലക്കയറ്റത്തിനെതിരെ താലൂക്ക്് ഓഫീസ് ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീമതി ടീച്ചര്‍ പറഞ്ഞു. എന്‍. ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. വയക്കാടി ബാലകൃഷ്ണന്‍, സി.എച്ച് രാമകൃഷ്ണന്‍, പി. രാമകൃഷ്ണന്‍, പി.വി. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post