തളിപ്പറമ്പ: എസ്.എഫ്.ഐ ഇടുക്കി ജില്ലാ വൈ.പ്രസിഡണ്ട് അനീഷ് രാജ് വധത്തിലെ മുഴുവല്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും പോലീസിന്റെ പക്ഷപാതപരമായ നിലപാട് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ദേശീയപാത ഉപരോധിച്ചു.
തളിപ്പറമ്പില്‍ ഉച്ചയ്ക്ക് 12 മണിയോടെ മുത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പരിസരത്ത് നിന്നും പ്രകടനമായി എത്തിയാണ് ബസ്റ്റാന്‍ന്റ് പരിസരത്ത് ദേശീയ പാത ഉപരോധിച്ചത്. ജില്ലാ വൈസ്.പ്രസിഡണ്ട് പി.പ്രശോഭ് ഉദ്ഘാടനം ചെയ്തു.അനാമിക വത്സന്‍, വിനില്‍ ലക്ഷ്മണന്‍, ഷിബിന്‍ കാനായി, വി.പ്രണവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി
പയ്യന്നൂര്‍ ടൗണില്‍നിന്ന് പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ പെരുമ്പ പാലത്തിനുസമീപം ദേശീയപാതയില്‍ കുത്തിയിരിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ 11.30മുതല്‍ 12.30വരെ ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ഉപരോധസമരം സി.പി.എം. പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ.മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. വി.പി.രജീഷ് അധ്യക്ഷനായി. വി.കെ.നിഷാദ് സ്വാഗതം പറഞ്ഞു. നിഖില്‍ ദാസ്, പി.പ്രശോഭ്, സി.വി.രഹിനേജ്, പി.നിഥിന്‍, എം.കാവ്യ, പി.പി.നിഷ എന്നിവര്‍ നേതൃത്വം നല്‍കി.
ഇരിട്ടി ഏരിയാ കമ്മിറ്റി സ്‌റ്റേറ്റ് ഹൈവേ ഉപരോധിച്ചു. ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. ബിനോയ് കുര്യന്‍ സമരം ഉദ്ഘാടനം ചെയ്തു. കെ.പി.ഷനോജ്, എം.എസ്.അമര്‍ജിത്, കെ.പി.നിഖില്‍, വിനീത് വിജയന്‍, നോബിന്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment