മദ്യവില്‍പ്പനശാലക്ക് മുന്നില്‍ അടി: പോലീസുകാരനും കുടുങ്ങി


തളിപ്പറമ്പ് :മദ്യവില്‍പ്പനശാലക്ക് മുന്നില്‍ ഏറ്റുമുട്ടിയതിന് പോലീസുകാരനുള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. മാങ്ങാട്ട്പറമ്പ് കെ എ പി നാലാംബറ്റാലിയനിലെ പുല്‍പ്പള്ളി സ്വദേശി ടോണി മാത്യു(24) തിയന്നൂരിലെ അക്കിപ്പറമ്പത്ത് അനീഷ് (26) ചുടലയിലെ തര്‍മല്‍ സന്തോഷ് (28) എന്നിവര്‍ക്കെതിരെയാണ് കേസ്. ഇന്നലെ രാത്രി 8 മണിയോടെ പൂക്കോത്ത് നടയിലെ ചില്ലറ മദ്യവില്‍പ്പനശാല കേന്ദ്രത്തിന് ക്യൂവില്‍ നില്‍ക്കുകയായിരുന്ന ഇവര്‍ വാക് തര്‍ക്കത്തെ തുടര്‍ന്നാണ് ഏറ്റുമുട്ടിയത്.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post