പലിശയ്ക്കു പണംനല്‍കുന്ന വികലാംഗന്റെ വീട്ടില്‍ റെയ്ഡ്

തലശേരി: വര്‍ഷങ്ങളായി കൊടുംപലിശക്കു നാട്ടുകാര്‍ക്കു പണംനല്‍കിയിരുന്ന വികലാംഗന്റെ വീട്ടില്‍ പോലീസ് മിന്നല്‍ റെയ്ഡ് നടത്തി. സ്റ്റാമ്പ് പേപ്പര്‍ മുതല്‍ പാസ്‌പോര്‍ട്ട് വരെയുള്ള നിരവധി രേഖകള്‍ കണെ്ടടുത്തു. ധര്‍മടം വടക്കുമ്പാട് മഠത്തുംഭാഗം വടക്കയില്‍ വീട്ടില്‍ വേങ്ങരോത്ത് സജീവന്റെ (45) വീട്ടിലാണ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമുതല്‍ രാത്രി 11.30 വരെ ധര്‍മടം എസ്‌ഐ ടി.ജയരാജന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്.
വീട്ടിലെ അലമാരയിലെ രഹസ്യഅറയില്‍ സൂക്ഷിച്ചിരുന്ന സ്റ്റാമ്പ് പേപ്പര്‍, ബ്ലാങ്ക് ചെക്കുകള്‍, വാഹനങ്ങളുടെ ആര്‍സി ബുക്കുകള്‍, പാസ്‌പോര്‍ട്ട് എന്നിവയുള്‍പ്പെടെ 80 ഓളം രേഖകളാണു കണെ്ടടുത്തത്. അരക്കുതാഴെ തളര്‍ന്നുകിടക്കുന്ന സജീവനെതിരേ പോലീസ് കേസെടുത്തെങ്കിലും ഇയാളെ അറസ്റ്റുചെയ്തിട്ടില്ല.
വര്‍ഷങ്ങളായി ഇയാള്‍ പലിശയ്ക്കു പണംനല്‍കി വരികയായിരുന്നുവെന്നു പോലീസ് പറഞ്ഞു. പണം തിരിച്ചുപിടിക്കാന്‍ ഗുണ്ടകളെ അയക്കാറുണെ്ടന്നു പറയപ്പെടുന്നു. 22 വര്‍ഷം മുമ്പു മരത്തില്‍നിന്നു വീണ് അരയ്ക്കുതാഴെ തളര്‍ന്ന ഇയാള്‍ വീല്‍ചെയറിലാണു വീട്ടിനുള്ളില്‍ സഞ്ചരിക്കുന്നത്.
ഇയാള്‍ക്കെതിരേ നാട്ടുകാര്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയെത്തുടര്‍ന്നാണു റെയ്ഡ് നടന്നത്. പത്തുശതമാനം വരെ മാസപ്പലിശക്കാണ് ഇയാള്‍ പണം നല്‍കിയിരുന്നത്. രോഗിയും കിടപ്പിലുമായിട്ടുള്ള ഇയാള്‍ക്കെതിരേ കോടതിയുടെ അനുമതിയോടെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നു പോലീസ് വ്യക്തമാക്കി.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post