എസ്.വൈ.എസ് നേതാവ് കെ.മഹ്മൂദ് മാസ്റ്റര്‍ നിര്യാതനായി

തലശ്ശേരി: എസ്.വൈ.എസ്. ജില്ലാ വൈ.പ്രസിഡണ്ട് തലശ്ശേരി ഉമ്മന്‍ചിറയിലെ കെ. മഹ്മൂദ് മാസ്റ്റര്‍ (67) നിര്യാതനായി. ജില്ലാ എസ്.വൈ.എസ് റിലീഫ് സെല്‍ ചെയര്‍മാന്‍, തലശ്ശേരി അലിഫ് സ്‌കൂള്‍ മാനേജര്‍, കുന്നോത്തു മഹല്‍ ജനറല്‍ സെക്രട്ടറി, തളിപ്പറമ്പ അല്‍മഖര്‍ കമ്മിററി അംഗം, എസ്.വൈ.എസ്. സംസ്ഥാന കൗണ്‍സില്‍ അംഗം എന്നീ നിലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.തലശ്ശേരി കുളി ബസാറിലെ പരേതനായ സി.ബി. ഇബ്രാഹിമിന്റെയും ആമിനയുടെയും മകനാണ്
വടക്കുമ്പാട് തഅ്‌ലീമുസ്വിബിയാന്‍ മാപ്പിള സ്‌കൂള്‍ ഹെഡ്മാസ്റ്ററായി വിരമിച്ച മഹ്മൂദ് നിരവധി മത സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ നിറസാന്നിധ്യമായിരുന്നു.
അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസത്തോളമായി വീട്ടില്‍ വിശ്രമിക്കുകയായിരുന്ന മഹ്മൂദിനെ കഴിഞ്ഞയാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം.
ഭാര്യ: സുബൈദ, മക്കള്‍: സൈജാസ്, ശംസീര്‍, ശമീമ, ശര്‍മിന. മരുമക്കള്‍: റഷീദ്, അബ്ദുല്ല, നിസാന. സഹോദരങ്ങള്‍: ഖദീസ, റാബിഅ, റുഖിയ്യ, നസീമ, റസിയ.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post