കണ്ണൂര്‍: ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന പോലിസിലെ പ്രത്യേകസംഘം തിരുവഞ്ചൂര്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമായി പരിണമിച്ചതായി സി.പി.എം സംസ്ഥാന സമിതിയംഗം എം വി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പോലിസിനെ കയറൂരിവിട്ട് പരസ്യമായ അധികാര ദുര്‍വിനിയോഗം നടത്തുകയാണു ആഭ്യന്തരമന്ത്രി. പോലിസ് കൃത്യമായ രാഷ്ട്രീയദൗത്യം നടത്തുകയാണ്. പി കെ ബഷീര്‍ എം.എല്‍.എയുടെ കൊലവിളി, കുനിയിലെ ഇരട്ടക്കൊലപാതകം, അനീഷ് രാജ് വധം തുടങ്ങിയ വിഷയങ്ങളിലെല്ലാം ആഭ്യന്തരവകുപ്പിന്റെ അസാധാരണ നിലപാട് ജനങ്ങള്‍ക്കറിയാം. ഇക്കാര്യത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ മറുപടി പറയണം. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് നിരപരാധികള്‍ക്കെതിരേ പോലും കേസെടുക്കുകയാണ്. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരേ കേസെടുത്താല്‍ പോലും അത്ഭുതപ്പെടാനില്ലെന്നും ജയരാജന്‍ പറഞ്ഞു.
പോലിസില്‍ തിരുവഞ്ചൂര്‍ സ്‌പെഷ്യല്‍ അന്വേഷണസംഘം: എം വി ജയരാജന്‍
Unknown
0
Post a Comment