മലബാര്‍ ദേവസ്വം സ്റ്റാഫ് യൂണിയന്‍ നിവേദനം നല്‍കി

കണ്ണൂര്‍: മലബാര്‍ ദേവസ്വം ബോര്‍ഡ് നിയമം സമഗ്രമായി പരിഷ്‌ക്കരിക്കുക, ക്ഷേത്ര ഫണ്ടുകള്‍ കോമണ്‍ ഫണ്ടാക്കുക, ക്ഷേത്ര ജീവനക്കാരുടെ ഗ്രേഡ് പ്രമോഷന്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നടപ്പിലാക്കുക, ശമ്പളം കുടിശ്ശികയാക്കാതെ മാസാമാസം അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ പരിഹരിക്കണമെന്ന ആവശ്യവുമായി മലബാര്‍ ദേവസ്വം സ്റ്റാഫ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ടി വി ചന്ദ്രമോഹനന്‍ വര്‍ക്കിംഗ് പ്രസിഡന്റ് കെ സുരേന്ദ്രന്‍, വി വി ശ്രീനിവാസന്‍, പി കെ ബാലഗോപാലന്‍, സജീവന്‍ കാനത്തില്‍, കെ മോഹന്‍ദാസ്, ജ്യോതിശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നിവേദന സംഘം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ പി സി സി പ്രസിഡന്റ് രമേശ്‌ചെന്നിത്തല, ദേവസ്വം വകുപ്പ് മന്ത്രി വി എസ് ശിവകുമാര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കുകയും മുഖ്യമന്ത്രിയുടെ ചേംബറില്‍ ചര്‍ച്ച നടത്തുകയും ചെയ്തു.
ചര്‍ച്ചയുടെ വെളിച്ചത്തില്‍ മലബാറിലെ ക്ഷേത്ര ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ ഗൗരവമുള്ളതാണെന്നും അതിനാല്‍ ജുലൈ ആദ്യവാരം സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി തിരുവനന്തപുരത്ത് വിളിക്കാമെന്ന് ദേവസ്വം മന്ത്രി ഉറപ്പ് നല്‍കി.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post