കുഞ്ഞിമംഗലം വാര്‍ഡ് സി.പി.എം നിലനിര്‍ത്തി

പയ്യന്നൂര്‍: കുഞ്ഞിമംഗലം ഗ്രാമപ്പഞ്ചായത്ത് 13ാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സി.പി.എം. സ്ഥാനാര്‍ഥി വിജയിച്ചു. 456 വോട്ടിന്റെ ഭൂരിപക്ഷത്തിന് എം.ശശിധരനാണ് വിജയിച്ചത്. കോണ്‍ഗ്രസിലെ മുരുട്ടിയാടി മോഹനന് 139 വോട്ടും സ്വതന്ത്ര സ്ഥാനാര്‍ഥി കീപ്പിലാട് ബാലകൃഷ്ണന് 22 വോട്ടും ലഭിച്ചു. പത്ത് വോട്ടുകള്‍ അസാധുവായി.
നിലവില്‍ കുഞ്ഞിമംഗലം ഗ്രാമപ്പഞ്ചായത്തില്‍ 14 അംഗങ്ങളാണുള്ളത്. ഇതില്‍ പുതിയ തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷമുള്ള സി.പി.എം. അംഗങ്ങളുടെ എണ്ണം 13ഉം സി.പി.ഐ.യുടെ അംഗസംഖ്യ ഒന്നുമാണ്. യു.ഡി.എഫിന് ഒരു സീറ്റുപോലും ഇവിടെയില്ല.
തിരഞ്ഞെടുപ്പില്‍ 76.6 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയിരുന്നത്. ആകെയുള്ള 1021 വോട്ടര്‍മാരില്‍ 765 പേരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. സി.പി.എമ്മിലെ കെ.ലക്ഷ്മണന്റെ മരണത്തെത്തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post