ജ്വല്ലറിക്ക് മുന്നില്‍ കാവല്‍ക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

കൂത്തുപറമ്പ: കാവല്‍ക്കാരനെ ജ്വല്ലറിക്ക് മുന്നില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. കൂത്തുപറമ്പ് കണ്ണൂര്‍ റോഡിലെ സ്‌കൈ ഗോള്‍ഡ് ജ്വല്ലറിയുടെ സെക്യൂരിററി ജീവനക്കാരന്‍ ധര്‍മ്മടം ഒഴയില്‍ ഭാഗത്തെ ഹാഷിം (49) ആണ് മരണമടഞ്ഞത്. വ്യാഴാഴ്ച രാവിലെ 7 മണിയോടെ പരിസരവാസികളാണ് ജ്വല്ലറി വരാന്തയില്‍ മൃതദേഹം കണ്ടത്. സമീപത്ത് ഇയാള്‍ ഇരുന്നിരുന്ന കസേരയും ടോര്‍ച്ചും മൊബൈല്‍ ഫോണു ഉണ്ടായിരുന്നു. ഹൃദയാഘാതമായിരിക്കാം മരണ കാരണമെന്ന് പോലീസ് പറഞ്ഞു. ആറ് മാസം മുമ്പാണ് ഹാഷിം ഇവിടെ ജോലിക്ക് കയറിയത്‌

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post