കണ്ണൂര്‍: സംസ്ഥാന ഐടിഐ കായികമേളയില്‍ അത്‌ലറ്റിക് വിഭാഗത്തില്‍ തുടര്‍ച്ചയായി 14 ാം വര്‍ഷവും കിരീടം ചൂടാന്‍ മലമ്പുഴ ഐടിഐ ഒരുങ്ങുന്നു. വ്യാഴാഴ്ച നടന്ന ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇന മത്സരങ്ങളില്‍ 70 പോയിന്റുകള്‍ നേടിയ മലമ്പുഴ മറ്റു ടീമുകളെക്കാള്‍ ഏറെ മുന്നിലാണ്. 15 പോയിന്റുകള്‍ വീതം നേടിയ മാള, ചാലക്കുടി ഐടിഐകളാണു രണ്ടാം സ്ഥാനത്ത്. 11 പോയിന്റുകള്‍ നേടിയ കളമശേരി ഐടിഐ ആണു മൂന്നാം സ്ഥാനത്തുള്ളത്.
പുരുഷ-വനിതാ വിഭാഗങ്ങളിലെ 100, 200, 400, 800, 1500, 5,000, മീറ്റര്‍ ഓട്ടമല്‍സരങ്ങളും 2X400, 4X400 മീറ്റര്‍ റിലേ, ഹൈജംപ്, ലോംഗ്ജംപ്, ട്രിപ്പിള്‍ ജംപ്, ഡിസ്‌കസ് ത്രോ, ജാവലിന്‍ ത്രോ, ഷോട്ട്പുട്ട് എന്നീ മത്സരങ്ങളാണ് വ്യാഴാഴ്ച പൂര്‍ത്തിയായത്. സംസ്ഥാനത്തെ 70 ഐടിഐകളിലെ ആയിരത്തോളം പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന മേള ഇന്നു സമാപിക്കും. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 4 ഃ 400 മീറ്റര്‍ റിലെ മത്സരങ്ങളില്‍ മലമ്പുഴ, ചാലക്കുടി ഐടിഐകള്‍ യഥാക്രമം ഒന്നുംരണ്ടും സ്ഥാനങ്ങള്‍ നേടി.
വിവിധ മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിച്ചവര്‍: മത്സര ഇനം, വിജയികള്‍, ഐടിഐ എന്നീക്രമത്തില്‍ ചുവടെ. ആണ്‍കുട്ടികളുടെ വിഭാഗം 5000 മീറ്റര്‍ ഓട്ടം: ടി.ആര്‍. അഖില്‍ (മാള), ദിപിന്‍ ശശി (മനീത്). 800 മീറ്റര്‍ കെ.പി. സൈനുദ്ദീന്‍ (അരീക്കോട്), ശ്രീരാഗ് (കണ്ണൂര്‍). ലോംഗ്ജംപ്: ആര്‍. വിപിന്‍ (ചന്ദനത്തോപ്പ്), വിഷ്ണുമോഹന്‍ (കളമശേരി), 1500 മീറ്റര്‍ കെ.പി. സൈനുദ്ദീന്‍ (അരീക്കോട്), അജയ് (മലമ്പുഴ). ഷോട്ട്പുട്ട്: ജയകുമാര്‍ എസ്. നായര്‍ (കട്ടപ്പന), കെ.വി. സുധീഷ്‌കുമാര്‍ (കാസര്‍കോട്). ഡിസ്‌കസ്‌ത്രോ: കെ.വി. സുധീഷ്‌കുമാര്‍ (കാസര്‍കോട്), ജയകുമാര്‍ എസ്. നായര്‍ (കട്ടപ്പന).
പെണ്‍കുട്ടികളുടെ വിഭാഗം: 1500 മീറ്റര്‍ ഓട്ടം കെ.കെ. ഗോപിക (മലമ്പുഴ), എം.എസ്. ശരണ്യ (മാള). 400 മീറ്റര്‍ കെ. ബിജിത (മലമ്പുഴ), കെ.കെ. ഗോപിക (മലമ്പുഴ). 100 മീറ്റര്‍ എം.എസ്. സൂര്യ (മലമ്പുഴ), കെ. വിജിത (മലമ്പുഴ), 200 മീറ്റര്‍ എം.എസ്. സൂര്യ (മലമ്പുഴ), കെ. ബിജിത (മലമ്പുഴ). ലോംഗ് ജംപ്: എം.എസ്. സൂര്യ (മലമ്പുഴ), കെ.എം. ലിന (മാള). ഡിസ്‌കസ്‌ത്രോ: ആര്‍. രഞ്ജിനി (മലമ്പുഴ), എന്‍.വി. ബിപിന (ചാലക്കുടി). ഷോട്ട്പുട്ട്: അഞ്ജുബോബി (കളമശേരി), ഐ.ജി. ഗീതു (കണ്ണൂര്‍).

Post a Comment