വായനാവാരം: പുതുമയായി പുസ്തക കൊട്ട

പാനൂര്‍: വായനാവാരത്തിന്റെ ഭാഗമായി ചെണ്ടയാട് അബ്ദുല്‍റഹിമാന്‍ സ്മാരക യു.പി സ്‌കൂള്‍ ഒരുക്കിയ പുസ്തകൊട്ട പുതുമയായി. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സ്‌കൂളിലെ ലൈബ്രറിയിലേക്ക് പുസ്തകം സമര്‍പ്പിക്കാനുളള മാര്‍ഗമായിട്ടാണ് പുസ്തകൊട്ട സംവിധാനിച്ചത്. സ്‌കൂള്‍ വായന ക്ലബ്ബും, വിദ്യാരംഗം കലാസാഹിത്യവേദിയും സംയുക്തമായാണ് കൊട്ട ഒരുക്കിയത്.
വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളും, അദ്ധ്യാപകരും ചേര്‍ന്ന് ബാല സാഹിത്യകാരന്‍ രാജു കാട്ടുചുനത്തിനൊപ്പം പുസ്തക കൊട്ട സ്‌കൂളിന് സമര്‍പ്പിച്ചു.
പ്രധാനാധ്യാപകന്‍ കെ.ഭാസ്‌കരന്‍ അദ്ധ്യക്ഷത വഹിച്ചു. എം. അബ്ദുല്ല പദ്ധതി അവതരിപ്പിച്ചു.
എം. ദിനേശന്‍, ഐ.കെ. രമാദേവി ആശംസാ പ്രസംഗം നടത്തി. എം.പി. വിനോദന്‍ സ്വാഗതവും, എം,പി.മുജീബ് നന്ദിയും പറഞ്ഞു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post