കണ്ണൂര്‍: കണ്ണൂര്‍ സബ് കോടതിയില്‍ സീലിംഗ് ഫാന്‍ അടര്‍ന്നു വീണു രണ്ടു അഭിഭാഷകര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്കു 12മണിയോടെ ഒരുകേസിന്റെ വിചാര നടന്നുകൊണ്ടിരിക്കെ അഡീഷണല്‍ സെഷന്‍സ് ആന്‍ഡ് സബ് കോടതിയിലാണ് അപകടമുണ്ടായത്.
കോടതിയില്‍ ഹാജരുണ്ടായിരുന്ന താഴെചൊവ്വയിലെ സി.പി സജീവന്‍, തളിപ്പറമ്പ് സ്വദേശി തോമസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സീലിംഗ് ഫാനിന്റെ മോട്ടോര്‍ ഇരുവരുടെയും മധ്യത്തിലാണ് വീണത്. അഭിഭാഷകര്‍ക്ക് ചുമലിനും കൈകള്‍ക്കുമാണ് പരിക്കേറ്റത്.
കണ്ണൂര്‍ യശ്വന്ത് പൂര്‍ എക്‌സ് പ്രസില്‍ 2012 ജൂലായ് 23ന് മദ്യം പിടിച്ച കേസില്‍ പ്രതിയായ സജീവയ്‌ക്കെതിരായുളള കേസ് ജഡ്ജ് വിനായകറാവു പരിഗണിച്ചുവരികയായിരുന്നു. അപകടത്തെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി ഫാന്‍ മാറ്റി പുന:സ്ഥാപിച്ചു.

Keywords: Kerala, Kannur, Sub court, fan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Post a Comment