കണ്ണൂര്‍: ഭൂരഹിതരില്ലാത്ത കേരളം മണ്ണാങ്കട്ടയാണെന്ന് സി.പി. എം കേന്ദ്ര കമ്മിറ്റിയംഗം ഇ. പി ജയരാജന്‍ പറഞ്ഞു. സീനിയര്‍ സിററിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍അസോ. സംസ്ഥാന കണ്‍വെന്‍ഷന്‍ സി.കണ്ണന്‍ സ്മാരക ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകളെകണ്ണൂര്‍ സ്‌റ്റേഡിയം ഗ്രൗണ്ടിലേക്ക് തെളിച്ചുകൊണ്ടുവന്ന് അവുങ്ങുംപൊയിലിലെ പാറ സ്ഥലത്ത് മൂന്നു സെന്റ് കൊടുത്താണ് പ്രീതിപ്പെടുത്താന്‍ നോക്കുന്നത്. അവിടെ ജീവിക്കാന്‍ പറ്റുമോ..
എന്തുവിവരക്കേടാ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍കാട്ടിക്കൂട്ടുന്നത്. എന്നിട്ട് കേന്ദ്ര സംസ്ഥാനമന്ത്രിമാരും ഇവിടെ വന്ന വീമ്പിളക്കുകയാണെന്ന് ജയരാജന്‍ പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. എ സരള,പ്രൊഫ.ജെ. ചന്ദ്ര, അമരവിള രാമകൃഷ്ണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ഉച്ചയ്ക്കു ശേഷം നടന്ന പ്രതിനിധി സമ്മേളനം കെ.കെ നാരായണന്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്തു.ടി.കൃഷ്ണന്‍ സ്വാഗതംപറഞ്ഞു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകളെകണ്ണൂര്‍ സ്‌റ്റേഡിയം ഗ്രൗണ്ടിലേക്ക് തെളിച്ചുകൊണ്ടുവന്ന് അവുങ്ങുംപൊയിലിലെ പാറ സ്ഥലത്ത് മൂന്നു സെന്റ് കൊടുത്താണ് പ്രീതിപ്പെടുത്താന്‍ നോക്കുന്നത്. അവിടെ ജീവിക്കാന്‍ പറ്റുമോ..

Keywords: Kerala, Kannur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Post a Comment