കണ്ണൂര്‍: ഡി.സി.സി ഓഫീസായി പ്രവര്‍ത്തിക്കുന്ന പാറക്കണ്ടിയിലെ തത്കാലിക കെട്ടിടം കല്ലെറിഞ്ഞു തകര്‍ത്തു. ആക്രമത്തില്‍ ആറു ജനല്‍ പാളികള്‍തകര്‍ന്നു. വെള്ളിയാഴ്ച രാവിലെ ഓഫീസ് തുറക്കാനായി സെക്രട്ടറിയെത്തിയപ്പോഴാണ് അക്രമം നടന്നത് ശ്രദ്ധയില്‍പ്പെട്ടത്. വ്യാഴാഴ്ച്ച രാത്രി ഒമ്പതുമണിക്കാണ് ഓഫീസ് പൂട്ടിയിരുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ അക്രമം നടന്നുവെന്നാണ് പൊലീസിന്റെ നിഗമനം.ബൈക്കിലെത്തിയ സംഘം ഓഫീസിനു നേരെ കല്ലെറിഞ്ഞ് അതേ ബൈക്കില്‍ സ്ഥലം വിട്ടുവെന്നാണ് സൂചന. ഓഫീസിനകത്തും പുറത്തും ചില്ലുകള്‍ചിതറിക്കിടക്കുകയാണ്. തളാപ്പ് റോഡില്‍ പുതിയ ഓഫീസ് നിര്‍മ്മാണമാരംഭിക്കുന്നതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് ആസ്ഥാനം പാറക്കണ്ടിയിലെ തത്കാലിക കെട്ടിടത്തിലേക്ക് മാറ്റിയത്.
വിവരമറിഞ്ഞ് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഡി.സി. സി പ്രസിഡന്റ് കെ.സുരേന്ദ്രന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു. അക്രമത്തിനു പിന്നില്‍ സി. പി. എം പ്രവര്‍ത്തകരാണെന്ന് ഡി.സി.സി പ്രസിഡന്റ് ആരോപിച്ചു. കേന്ദ്രമന്ത്രിമാരായ ജയറാംരമേശ്, മുല്ലപ്പളളി രാമചന്ദ്രന്‍, കെ.സുധാകരന്‍ എം. പി, എം. എല്‍. എമാരായ സണ്ണി ജോസഫ്, എ.പി അബ്ദുളളക്കുട്ടി തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

Keywords: Kerala, Kannur, DCC office, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Post a Comment