കണ്ണൂര്‍: ജില്ലയിലെ പോലീസ് സേനയ്‌ക്കെതിരെ കോണ്‍ഗ്രസ് നിലപാടു ശക്തമാക്കുന്നു. കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയുളള കല്ലേറും ജില്ലാകമ്മിറ്റി ആസ്ഥാനമന്ദിരമടക്കം ആക്രമിക്കപ്പെട്ടതും പോലീസിന്റെ അനാസ്ഥകാരണമാണെന്നാണ് വിമര്‍ശനം.
കെ.സുധാകര വിഭാഗത്തിന് മുന്‍തൂക്കമുളള ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം എഗ്രൂപ്പ് നേതൃത്വത്തെയാണ് പോലീസിനെ മറപിടിച്ചുകൊണ്ട് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഹൈക്കമാന്‍ഡിനു പരാതി നല്‍കി. എ.ഐ.സി.സി അധ്യക്ഷ സോണിയാഗാന്ധി, വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ക്കാണു കെ. സുരേന്ദ്രന്‍ പരാതി നല്‍കിയത്.ഡി.സി.സി ഓഫീസിനു നേരേയും മുഖ്യമന്ത്രിക്കു നേരേയുമുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണു ഡി.സി.സി ഹൈക്കമാന്‍ഡിനു പരാതി നല്‍കിയത്.
കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും സുരക്ഷ നല്‍കാന്‍ ആഭ്യന്തരവകുപ്പിനു സാധിക്കുന്നില്ലെന്നും ഈ നിലയില്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും ശക്തമായ നടപടി വേണമെന്നുമാണു പരാതിയിലുള്ളത്. മുഖ്യമന്ത്രിക്കു നേരേയുണ്ടായ ആക്രമണത്തിനുശേഷം ആക്രമണസാധ്യതയുണ്ടെന്നും കോണ്‍ഗ്രസ് ഓഫീസുകള്‍ക്കു കൂടുതല്‍ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഡിസിസി പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കഴിഞ്ഞദിവസം ഡിസിസി ഓഫീസിനു നേരേ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണു പെട്ടെന്നുതന്നെ പരാതി നല്‍കാന്‍ ഡിസിസി തയാറായത്. ജില്ലയില്‍ ഡി.സി. സി ഓഫീസടക്കം കോണ്‍ഗ്രസ് ഓഫീസുകള്‍ മുമ്പ് ആക്രമിക്കപ്പെട്ടിട്ടും പോലീസ് സംരക്ഷണം ലഭിച്ചില്ലെന്നും പോലീസിന്റെ സംരക്ഷണക്കുറവ് കാരണമാണു മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടതെന്നും പരാതിയില്‍ വ്യക്തമാക്കി. അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം ജില്ലാസെക്രട്ടറി പി. ജയരാജന്‍ അറസ്റ്റിലായപ്പോഴാണു നേരത്തെ ഡിസിസി ഓഫീസിനും ജില്ലയിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും നേരേ ആക്രമണമുണ്ടായത് മുഖ്യമന്ത്രിക്കു നേരേ ആക്രമണമുണ്ടായപ്പോള്‍ത്തന്നെ പോലീസിന്റെ വീഴ്ചയ്‌ക്കെതിരേ കെ. സുധാകരന്‍ എംപിയും കെ. സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. ജില്ലയിലെ പോലീസില്‍ സമഗ്രമായ അഴിച്ചുപണി വേണമെന്നാണ് ഇരുവരുടേയും ആവശ്യം.
അതേസമയം ഹൈക്കമാന്‍ഡിനു പരാതി നല്‍കിയിട്ടില്ലെന്നും ജില്ലയിലെ സംഭവവികാസങ്ങള്‍ ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണു ചെയ്തതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
Keywords: Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

Post a Comment