പൊലീസും റിട്ട. പൊലീസ് ഓഫീസര്‍മാരും ഏറ്റുമുട്ടി: 2 പേർക്കെതിരെ കേസ്

കണ്ണൂര്‍: പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പിനിടയില്‍ യോഗം ചേരാനെത്തിയ റിട്ട. പൊലീസ് ഓഫീസര്‍മാരും പൊലീസും തമ്മില്‍ സംഘര്‍ഷം. പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരുന്ന ജിമ്മിജോര്‍ജ് ഹാളിലേക്ക് കയറാന്‍ ശ്രമിച്ച റിട്ട. പൊലീസുകാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതാണ് കൈയാങ്കളിക്കും ഉന്തും തളളലിനുമിടയാക്കിയത്.

പയ്യന്നൂര്‍ സി. ഐ അബ്ദുൽ റഹീം, മാലൂര്‍ പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സുനില്‍വല്യങ്ങാട് എന്നിവര്‍ക്ക് പരിക്കേററു. സുനില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയത് റിട്ട. എ. ആര്‍ ക്യാമ്പ് എസ്. ഐ കീഴല്ലൂരിലെ നാരായണന്‍, റിട്ട. അഡീഷണല്‍ എസ്. ഐ പളളിക്കുന്നിലെ ശശിധരന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Police


റിട്ട. പൊലീസുകാരുടെ യോഗം എല്ലാമാസവും രണ്ടാംശനിയാഴ്ച്ച ജിമ്മിജോര്‍ജ് ഹാളില്‍ ചേരാറുണ്ട്. ശനിയാഴ്ച രാവിലെ യോഗത്തിനായെത്തിയ ഇരുവരെയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ തടയുകയായിരുന്നു. വോട്ടര്‍മാരല്ലാത്തവരെ അകത്തുകയററാന്‍ വിടില്ലെന്ന് പറഞ്ഞ് പൊലീസുകാര്‍ ഗേററുപൂട്ടിയതാണ് മുന്‍ ഉദ്യോഗസ്ഥരെ പ്രകോപിച്ചത്. ഇവരെ ബലം പ്രയോഗിച്ചാണ് പൊലീസ് സംഭവസ്ഥലത്തു നിന്നും നീക്കിയത്.

ഇതിനിടയില്‍ ഏറെവിവാദമുണ്ടാക്കിയ ജില്ലാപൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പ് നടന്നു. തിരിച്ചറിയില്‍ കാര്‍ഡുളളപലരെയും വോട്ടുചെയ്യാന്‍ അനുവദിച്ചില്ലെന്നു പരാതിയുണ്ട്. പൊലീസ് ഓഡിറേറാറിയത്തില്‍ രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് നാലുമണിവരെയാണ് വോട്ടെടുപ്പ്. സമാധാനപരമായി തിരഞ്ഞെടുപ്പ് പൂര്‍ത്തിയായെങ്കിലും ഇടതു അനുഭാവികള്‍ക്ക് വോട്ടുനിഷേധിച്ചുവെന്ന ആരോപണം ശക്തമാണ്.

തിരിച്ചറിയല്‍ കാര്‍ഡുമായി വന്ന പലര്‍ക്കും മടങ്ങേണ്ടി വന്നു. പലരുടെയും പേര്‍ വരണാധികാരിയുടെ കൈവശമുളള ആറ് ബി. രജിസ്ട്രറില്‍ ഇല്ലാത്തതാണ് കാരണം. ഇതു സംബന്ധിച്ച് വരണാധികാരി സഹകരണ യൂനിററ് ഇന്‍സ് പെക്ടര്‍ ശിവദാസന് പരാതി നല്‍കിയാണ് പലരും മടങ്ങിയത്. വെള്ളിയാഴ്ച തന്നെ വോട്ടെണ്ണിയെങ്കിലും ഫലം പ്രഖ്യാപിച്ചിട്ടില്ല. ഫലം മുദ്ര വെച്ച കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ഹൈക്കോടതിയാണ് ഫലപ്രഖ്യാപനം നടത്തുക. കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് നടന്ന വോട്ടെടുപ്പ് സംഘര്‍ഷത്തെ തുടര്‍ന്ന് മാററിവച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാക്രമീകരണങ്ങളോടെയാണ് തിരഞ്ഞെടുപ്പ് നടന്നത്.

Keywords: Kerala, Kannur, Police, clash, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post