കണ്ണൂർ: മുഖ്യമന്ത്രിയുടെ ഗൺമാനായിരുന്ന സലീം രാജിന്റെ ഭൂമി ഇടപാട് സംബന്ധിച്ച അന്വേഷണം സി.ബി.ഐയെ ഏൽപ്പിണക്കമെന്ന് അഡ്വക്കററ് ജനറൽ പറഞ്ഞതു സർക്കാർ നിലപാടാണെന്ന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കാര്യങ്ങൾ മനസിലാക്കാതെയാണ് പലരും വിമർശിക്കുന്നത്. നിയമപരമായി സ്വീകരിക്കേണ്ട എല്ലാനടപടികളും ആഭ്യന്തരവകുപ്പ്സ്വീകരിച്ചിട്ടുണ്ട്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിഷയമായതിനാൽ റവന്യൂ ഇന്റലിജൻസിനെയാണ് അന്വേഷണം ഏൽപ്പിച്ചത്. സോളാർതട്ടിപ്പ് കേസ് അന്വേഷിക്കാൻ സിററിംഗ് ജഡ്ജിയെ ലഭിക്കുന്നതിനായി സർക്കാർ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു.
സിററിംഗ് ജഡ്ജിയെ ലഭിക്കാത്തതിനാൽ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ആവശ്യപ്പെട്ടതു പ്രകാരംമുഖ്യമന്ത്രി ചീഫ് ജസ്റ്റിസിനു കത്തെഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഫുൾകോർട്ട് ചേർന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടി ഹൈക്കോടതി ജഡ്ജിയെ അനുവദിക്കാൻ കഴിയില്ലെന്നും സർക്കാരിനെ അറിയിക്കുകയായിരുന്നു. ഇതേ തുടർർന്നാണ നേരത്തെ എൽ.ഡി.എഫ് മുഖ്യസ്ഥാനത്തേക്ക് നിയമിച്ച റിട്ട. ജഡ്ജിയെ സോളാർ കേസ് അന്വേഷിക്കാൻ സർക്കാർ ഏൽപ്പിച്ചതെന്നും തിരുവഞ്ചൂർ പറഞ്ഞു.
Keywords: Kannur, Keralam, Saleem Raj, Chief Minister, Gun Man, Thiruvanchoor Radhkrishnan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment