കണ്ണൂര്‍: ജില്ലയില്‍ സ്പീഡ് ഗവേണര്‍ ഘടിപ്പിച്ച സ്വകാര്യബസ്സുകളിലെ സീലിംഗ് നടപടികള്‍ തുടരുന്നു. വെള്ളിയാഴ്ച 96 ബസ്സുകളിലെ സ്പീഡ് ഗവേണര്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് സീല്‍ ചെയ്തു. കണ്ണൂര്‍43, തളിപ്പറമ്പ്25, തലശ്ശേരി28 എന്നിങ്ങനെയാണു കണക്ക്.
കഴിഞ്ഞ ദിവസം 108 ബസ്സുകള്‍ പരിശോധിച്ച് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ജ്യോതികുമാര്‍, ശ്രീജിത്ത് (കണ്ണൂര്‍), ശ്രീകുമാര്‍, സുധീപ് (തളിപ്പറമ്പ്), ബിജോയ്, സലീഷ് (തലശ്ശേരി) നേതൃത്വം നല്‍കി. അതേസമയം, സ്പീഡ് ഗവേണര്‍ ഘടിപ്പിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തില്‍ അധികൃതരുടെ നടപടി ഭയന്ന് നിരവധി ബസ്സുകള്‍ സര്‍വീസ് റദ്ദാക്കി.
സ്പീഡ് ഗവേണര്‍ ഘടിപ്പിക്കാന്‍ സര്‍വീസ് സെന്ററുകള്‍ക്കു മുന്നില്‍ ബസ്സുകളുടെ നീണ്ടനിരയാണ്. നിജസ്ഥിതി മനസ്സിലാക്കാതെ ബസ്സുടമകളെ പീഡിപ്പിക്കുന്നനടപടി നിര്‍ത്തണമൊണ് ബസ്സുടമകളുടെ ആവശ്യം. എന്നാല്‍ അനുവദിച്ച സമയപരിധി ബസ്സുടമകള്‍ ഗൗനിക്കാതിരുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിനു കാരണമെന്ന് ആര്‍.ടി.ഒ. പ്രസാദ് എബ്രഹാം പറഞ്ഞു. സീലിംഗ് നടപടികള്‍ വരുംദിനങ്ങളിലും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Keywords: Kerala, Kannur, Speed governor, bus, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment