പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പിലെ വകുപ്പുതല അന്വേഷണം കെ.എസ് സുദര്‍ശനന്‍ നടത്തും

കണ്ണൂര്‍: പൊലീസ് സേനയ്ക്കു നാണക്കേടുണ്ടാക്കിയ പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പിലെ കൈയാങ്കളിയെ കുറിച്ചുളള വകുപ്പുതല അന്വേഷണം തളിപ്പറമ്പ് ഡി.വൈ.എസ്.പി കെ. എസ് സുദര്‍ശനന്‍ നടത്തും. കണ്ണൂര്‍ ഡി.വൈ. എസ്. പി കെ.സുകുമാരനെ കൈയേററം ചെയ്യാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ 29 പൊലീസുകാര്‍ക്കെതിരെയാണ് വകുപ്പുതല അന്വേഷണം. കുറ്റാരോപിതര്‍ ഇടതു അനുകൂലികളാണ്. സ്ഥാനാര്‍ത്ഥികളും ഏജന്റുമാരുമാണ് ഇവരില്‍ കൂടുതലും.

ഡി.വൈ. എസ്. പിപി. സുകുമാരന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.തളിപ്പറമ്പ് ഡി.വൈ. എസ്. പിയുടെ അന്വേഷണ റിപ്പോര്‍ട്ടുലഭിച്ചാലുടന്‍ കുററാരോപിതര്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടാകും. കഴിഞ്ഞ ശനിയാഴ്ച നടന്ന പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പിലെ അക്രമസംഭവങ്ങള്‍ ജില്ലയിലെ പൊലീസ് സേനയ്ക്കു കടുത്ത മാനഹാനിയുണ്ടാക്കിയെന്നാണ് ആഭ്യന്തരവകുപ്പിന്റെ വിലയിരുത്തല്‍.
POLICE

ഇതിനിടെ സംഘര്‍ഷത്തെ തുടര്‍ന്ന് മാറ്റിവച്ച ജില്ലാപൊലീസ് സഹകരണ സംഘത്തില്‍ കടുത്ത ഭരണ പ്രതിസന്ധി ഉടലെടുത്തിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതി ഇലക്ഷന്‍ നടക്കേണ്ട ദിവസം തന്നെ ചുമതലയേല്‍ക്കേണ്ടതായിരുന്നു. സഹകരണ വകുപ്പ് നിയാേഗിച്ച അഡ് മിനിസ്‌ട്രേററീവ് കമ്മിററിയുടെ കാലാവധി വ്യാഴാഴ്ച അവസാനിക്കും. വെളളിയാഴ്ച മുതല്‍ ഭരണചുമതല ആര്‍ക്കു കൈമാറുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

പൊലീസ് ഓഫീസേഴ്‌സ് അസോ. ജില്ലാസെക്രട്ടറി എം.ജെ ജോസഫ്, കെ. എം മനോജ് കുമാര്‍, വി.വി മനോജ് എന്നിവര്‍ അംഗങ്ങളായ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്ക് കാലവാധി നീട്ടണമെങ്കില്‍ സഹകരണ ജോയന്റെ് റജിസ്ട്രാര്‍ പ്രത്യേക ഉത്തരവിറക്കണം. എന്നാല്‍ ഇതു പെട്ടെന്നു തന്നെ സാധ്യമല്ലെന്നാണ് സൂചന. തിരഞ്ഞെടുപ്പ് വേളയില്‍ റിട്ടണിംഗ് ഓഫീസറും ഡി.വൈ. എസ്. പി പി.സുകുമാരനും കോടതിയലക്ഷ്യം കാണിച്ചുവെന്നാരോപിച്ച് ഇടതു അനുകൂല സ്ഥാനാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെുപ്പു നടത്താന്‍ പുതിയ തീയ്യതി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് അഡ് മിനിസ്‌ട്രേററീവ് കമ്മിററിയും യു. ഡി. എഫ് അനുകൂല വിഭാഗവും നല്‍കിയ ഹര്‍ജികളും ഹൈക്കോടതികളുടെ പരിഗണനയിലാണ്.

Keywords: Kerala, Kannur, Police, election, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post