വളപട്ടണം: വ്യാജ ഇമെയില്‍ അയച്ച് പണം തട്ടിയെടുത്തതായുള്ള പരാതിയില്‍ വളപട്ടണം പൊലീസ് കേസെടുത്തു. ചിറക്കല്‍ പണ്ണേരിമുക്കിലെ വി. രാഘവനാണ് പരാതിക്കാരന്.
ബാംഗ്ളൂരില്‍ നിന്ന് തുണി ഓഡര്‍ ചെയ്തുവരുത്തിക്കാറുള്ള ഇദ്ദേഹം കമ്പനിയുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുകയായിരുന്നു പതിവ്. കമ്പനിയുടെ ഇമെയില്‍ വിലാസത്തില്‍ നിന്ന് രാഘവന് കഴിഞ്ഞദിവസം വന്ന മെയിലില്‍ മറ്റൊരു അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് 40,000 രൂപ നിക്ഷേപിച്ച് കന്പനിയില്‍ അന്വേഷിച്ചപ്പോഴാണ് ഇങ്ങനെയൊരു മെയില്‍ അയച്ചിട്ടില്ലെന്ന് അറിയുന്നത്.
ഇതേതുടര്‍ന്ന് ബാങ്കില്‍ പരാതി അറിയിക്കുകയും പണം നിക്ഷേപിച്ച അക്കൗണ്ട് നമ്പര്‍ നല്‍കുകയും ചെയ്തു. ഈ അക്കൗണ്ട് മരവിപ്പിച്ചതായും അക്കൗണ്ടില്‍ നിന്ന് പണം പിന്വലിക്കപ്പെട്ടിട്ടില്ലെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചതായി വളപട്ടണം പൊലീസ് പറഞ്ഞു.

Keywords: Kerala, Kannur, Valapattanam, Email, police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment