കണ്ണൂര്‍: പുതുതലമുറയെ കാര്‍ഷികരംഗത്തേക്ക് ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കണമെന്ന് സി.പി.എം ജില്ലാസെക്രട്ടറി പി. ജയരാജന്‍ ആവശ്യപ്പെട്ടു. കൃഷിയെ രക്ഷിക്കുക, കേരളത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി കെ. എസ്. കെ.ടി.യു നടത്തിയ കളക്ടറേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ കൃഷിക്കാര്‍ക്ക് ആകര്‍ഷകമായതും പ്രചോദനമേകുന്നതുമായ പദ്ധതികളാണു വേണ്ടത്. സംസ്ഥാനത്തെ കര്‍ഷകത്തൊഴിലാളി ക്ഷേമ പദ്ധതികളെല്ലാം സ്തംഭിക്കുന്ന അവസ്ഥയാണുളളത്. ഇടതു മുന്നണി സര്‍ക്കാരിന്റെ കാലത്ത് കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും പ്രോത്സാഹിപ്പിക്കാന്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്.
ഇപ്പോഴുളള യു.ഡി.എഫ് സര്‍ക്കാര്‍ കര്‍ഷക ദ്രോഹ നിലപാടുകളാണ് സ്വീകരിക്കുന്നത്. ഇതു തിരുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പി. ജയരാജന്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ. കുഞ്ഞപ്പയുടെ അദ്ധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി വി. നാരായണന്‍, വാടി രവി, കെ. കെ. കൃഷ്ണന്‍, എന്‍. ചന്ദ്രന്‍, എം. കുഞ്ഞമ്പു എന്നിവര്‍ പ്രസംഗിച്ചു. കളക്ടറേറ്റിലെ മുഴുവന്‍ ഗേറ്റുകളും ഉപരോധിച്ചാണ് തൊഴിലാളികള്‍ സമരം നടത്തിയത്.

Keywords: Kerala, Kannur, P. Jayarajan, CPM, CPI, UDF, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment