തലശേരി: അന്തരിച്ച സംഗീത സംവിധായകന്‍ കെ. രാഘവന്‍ മാസ്റ്ററുടെ മൊബൈല്‍ ഫോണ്‍ കാണാതായി. 2010ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചപ്പോള്‍ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രി ചെയര്‍മാന്‍ മമ്പറം ദിവാകരന്‍ മാസ്റ്റര്‍ക്ക് സമ്മാനിച്ചതാണ് ഫോണ്‍. പിന്നീട് സന്തതസഹചാരിയെപ്പോലെ മാസ്റ്റര്‍ ഫോണ്‍ കൊണ്ടു നടന്നു.
അന്ത്യനാളുകളില്‍ ആശുപത്രികിടക്കയ്ക്ക് അരികിലും ഫോണുണ്ടായിരുന്നു.
അദ്ദേഹം മരിച്ചപ്പോള്‍ ആശുപത്രിയിലെ ചികിത്സാ രേഖകള്‍ക്കൊപ്പം മൊബൈല്‍ ഫോണും ഒരു ബാഗിലാക്കി വീട്ടിലേക്ക് കൊടുത്തയച്ചിരുന്നു. എന്നാല്‍ ബാഗിലുണ്ടായിരുന്ന ഫോണ്‍ ഇപ്പോള്‍ കാണുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. രാഘവന്‍മാസ്റ്ററുടെ മരണവുമായിബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് മക്കളായ മുരളീധരനും കനകാംബരും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ജീവിച്ചിരുന്ന കാലത്ത് യാതൊരു വിവാദങ്ങളിലും അച്ഛനു താത്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ മരിച്ചപ്പോളുണ്ടായിട്ടുളള വിവാദങ്ങളില്‍ മക്കളായ ഞങ്ങള്‍ക്കും താത്പര്യമില്ല. രാഘവന്‍മാസ്റ്റര്‍ക്ക് സര്‍ക്കാരിന്റെയും പൊതുജനങ്ങളുടെയും ആദരവ് മരണാനന്തര വേളയില്‍ ഒരുപാട് ലഭിച്ചിട്ടുണ്ട്. സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത വന്‍ജനസഞ്ചയം ഇതിനുദാഹരണമാണെന്നും മക്കള്‍ ചൂണ്ടിക്കാട്ടി.

Keywords: Kerala, Thalassery, K. Ragavan Master, Mobile, phone, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment