കണ്ണൂര്‍: കല്ലേറിനു പിന്നില്‍ എല്‍.ഡി.എഫ്. പ്രവര്‍ത്തകരല്ലെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വാക്കുകള്‍ വിശ്വാസത്തിലെടുക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രസ്താവനയില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് താനാണെന്നും കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ കോണ്‍ഗ്രസിന്റെ വികസന സന്ദേശയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
എല്ലാ സംഭവങ്ങളും പോസിറ്റീവായി കാണുകയാണ്. കണ്ണൂരിലെ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനുഭവിക്കുന്ന യാതനകളുടെ ചെറിയ അംശം പോലും തനിക്കെതിരേ ഉണ്ടായിട്ടില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. വീടുകള്‍ തകര്‍ക്കപ്പെട്ടു. നിരന്തരം അക്രമങ്ങളും കൈയേറ്റങ്ങളും നടക്കുന്നു. അതിനാല്‍ ഈ സംഭവം അത്ര വലിയ കാര്യമായി കാണുന്നില്ല. സി.പി.എം. അക്രമം നിര്‍ത്തുകയാണെങ്കില്‍ കേരളം രക്ഷപ്പെടും. അവരും രക്ഷപ്പെടും. പിണറായിയുടെ വാക്കുകളില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ എല്ലാം മറക്കാനും സഹിക്കാനും താന്‍ തയാറാണ്.
എങ്കില്‍ അക്രമരാഷ്ട്രീയത്തിനെതിരേയുള്ള പോരാട്ടം നമുക്ക് കണ്ണൂരില്‍നിന്ന് തുടങ്ങാം. അല്ലാത്തപക്ഷം, അക്രമത്തെ മറയാക്കി രാഷ്ട്രീയ എതിരാളികളെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അതൊരിക്കലും നടക്കില്ല. അക്രമം കൊണ്ട് കോണ്‍ഗ്രസിനെയോ യു. ഡി. എഫിനെയോ തളര്‍ത്താനാവില്ല. കണ്ണൂരില്‍ നവംബറില്‍ നടക്കുന്ന ജനസമ്പര്‍ക്ക പരിപാടിയുമായി മുന്നോട്ടുപോകും. ആരോടും പരിഭവമില്ല. നാലുമാസമായി തനിക്കെതിരേ കരിങ്കൊടി കാട്ടുന്നു. അതുകൊണ്ടൊന്നും തന്റെ പ്രവര്‍ത്തനങ്ങളെ തടയാനാവില്ല. എല്ലാ സത്യങ്ങളും ബോധ്യപ്പെടുന്ന സാഹചര്യമുണ്ടാവും. അമ്പതു വര്‍ഷത്തെ പൊതുജീവിതം അതാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

Keywords: Kerala, Kannur, Pinarayi Vijayan, Oommen Chandy, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
Post a Comment