Home » , , » 'എ.പി അബ്ദുല്ലക്കുട്ടി എം.എല്‍.എ. ബി.ഒ.ടി. കുത്തകകള്‍ക്കു വേണ്ടി ദല്ലാള്‍പ്പണി ചെയ്യുകയാണ്'

'എ.പി അബ്ദുല്ലക്കുട്ടി എം.എല്‍.എ. ബി.ഒ.ടി. കുത്തകകള്‍ക്കു വേണ്ടി ദല്ലാള്‍പ്പണി ചെയ്യുകയാണ്'

Written By Kasargodvartha on Oct 2, 2013 | 11:53 PM

കണ്ണൂര്‍: പലപ്പോഴും കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് അനുകൂലമായി സംസാരിക്കുന്ന എ. പി  അബ്ദുല്ലക്കുട്ടി എം.എല്‍.എ. ബി.ഒ.ടി. കുത്തകകള്‍ക്കു വേണ്ടി ദല്ലാള്‍പ്പണി ചെയ്യുകയാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ പറഞ്ഞു.

സോളിഡാരിറ്റി സംസ്ഥാന തലത്തില്‍ നടത്തുന്ന ദേശീയപാതാ വികസന ക്യാംപ്യന്‍ കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. സ്ഥലമേറ്റെടുക്കുകയും അത് ഉപയോഗിക്കാതെ വികസനത്തിന് തടസ്സം നില്‍ക്കുകയും ചെയ്യുന്നവരാണ് വികസനവിരുദ്ധര്‍. കേരളത്തില്‍ 30 മീറ്ററില്‍ ദേശീയപാത മതിയെന്ന ഒന്നാം സര്‍വകക്ഷി യോഗതീരുമാനത്തെ അട്ടിമറിച്ച രണ്ടാം സര്‍വകക്ഷി യോഗത്തിലൂടെ മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജനതാത്പ്പര്യത്തിന് എതിരാണെന്നു തെളിയിച്ചിരിക്കുകയാണ്.
A-P-Abdullah-Kutty

ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് പരസ്യസംവാദത്തിനു തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനറല്‍കണ്‍വീനര്‍ ഹാഷിം ചേനമ്പള്ളി, ജില്ലാചെയര്‍മാന്‍ ഡോ. പി സുരേന്ദ്രനാഥ്, യു കെ സെയ്ത്, എടക്കാട് പ്രേമരാജന്‍, അബ്ദുല്‍
ഖാദര്‍, എ പി അജ്മല്‍ എന്നിര്‍ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി മുഹമ്മദ് വേളം അധ്യക്ഷത വഹിച്ചു.

Keywords: Kerala, Kannur, A.P Abdulla Kutty MLA, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Share this article :
0 Comments
Tweets
Comments

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. Kannur Vartha | Kannur News | Latest Malayalam News from Kannur - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger